3.11 ലക്ഷം രൂപവരെ ഓഫാറുകൾ പ്രഖ്യാപിച്ചു മഹിന്ദ്ര. എല്ലാ വാഹനങ്ങൾക്കും വമ്പൻ ഓഫറുകൾ

രാജ്യത്തെ പ്രമുഖ വാഹനനിര്മാതാക്കൾ ആയ മഹിന്ദ്ര തങ്ങളുടെ വാഹനങ്ങൾക്ക് ആകര്ഷകമായ ഓഫാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ ഉപഭോകതാക്കളെ മഹീന്ദ്രയിലേക്ക് ആകർഷിക്കുന്നതിന് ലക്ഷങ്ങളുടെ കിഴിവുകൾ ആണ് ഓരോ വാഹനങ്ങൾക്കും നൽകിയിരിക്കുന്നത്. മഹിന്ദ്ര ഏറ്റവും അവസാനമായി പുറത്തിറക്കിയ ഥാറിന് ഒഴികെ എല്ലാ വാഹനങ്ങൾക്കും ഗംഭീര ഓഫർ ആണ് നൽകിയിരിക്കുന്നത്. 16,500 രൂപ മുതല്‍ 3.01 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ആണ് മഹിന്ദ്ര തങ്ങളുടെ വാഹനങ്ങൾക്ക് നൽകിയിട്ടുള്ളത്.

എന്നാൽ പരിമിത കാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫാറുകൾ ജൂൺ 30 വരെയാണ് ഉപഭോക്താക്കൾ ലഭിക്കുകയെന്ന് മഹിന്ദ്ര അറിയിച്ചിട്ടുണ്ട്. ജൂൺ 30 മുൻപായി വാഹനം ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഇൻസ്റ്റന്റ് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, അഡീഷണല്‍ ഓഫറുകള്‍ എന്നിവയിലൂടെ 3.01 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി മോഡൽ ആയ അള്‍ട്ടുറാസിനാണ് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുക. ജനപ്രിയ മോഡലായ XUV500-ന് 1.89 ലക്ഷം രൂപയുടെ ഓഫറും നൽകുന്നു. ക്രോസ്സ് എസ്.യു.വി ആയ XUV 300 നു 44000 രൂപയാണ് ആകെയുള്ള ആനുകൂല്യം. നിലവിൽ ബൊലേറോയ്ക്ക് ആണ് ഏറ്റവും കുറവ് ഓഫർ ലഭിക്കുന്നത്. 16500 രൂപയാണ് ബൊലേറോയ്ക്ക് ആകെ ലഭിക്കുന്ന ഓഫർ. എന്നാൽ എം.പി.വി. വാഹനമായ മരാസോക്ക് 40,200 രൂപയുടെ ഓഫർ മഹിന്ദ്ര നൽകുന്നുണ്ട്. ജൂൺ 30 വരെ മാത്രമായിരിക്കും ഈ ഓഫാറുകൾ ഉണ്ടാവുക എന്നും മഹിന്ദ്ര അറിയിച്ചിട്ടുണ്ട്.

Leave a Reply