3 ലക്ഷം രൂപക്ക് ഇലക്ട്രിക്ക് വാഹനവുമായി മഹിന്ദ്ര എത്തുന്നു. MAHINDRA ATOM

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് 4 വീലർ വാഹനത്തെ വിപണിയിൽ എത്തിക്കുകയാണ് മഹീന്ദ്ര ഏകദേശം 3 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിനുവില ഉണ്ടാവുക. ആറ്റം എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം നിലവിൽ ഇന്ത്യയിൽ ഈ സെഗ്മെന്റിൽ വരുന്ന ആദ്യ ഇലക്ട്രിക്ക് വാഹനമാകും. നാലുചക്ര വാഹനമാണ് ഇതെങ്കിലും മഹിന്ദ്ര ATOM കാറുകളുടെ ശ്രേണിയിൽ വരുന്ന ഒരു വാഹനമല്ല. Quadricycle എന്ന വിഭാഗത്തിൽ ആണ് ഈ വാഹനത്തെ മഹിന്ദ്ര വിപണിയിൽ എത്തിക്കുന്നത്.

പുതുതായി ഇന്ത്യയിൽ അനുവദിച്ചിട്ടുള്ള ഒരു വാഹന സെഗ്മെന്റ് ആണ് ക്വാട്ടറി സൈക്കിൾ. വാഹനത്തിന്റെ ഭാരം, സ്‌പീഡ്‌, എൻജിൻ പവർ എന്നീ കാര്യങ്ങളിൽ ഈ വാഹനങ്ങൾക്ക് ചില നിബന്ധനകൾ ഉണ്ട്. നിലവിൽ ബജാജിൽ നിന്നും Bajaj Qute എന്ന ഒരു വാഹനം ഇതിനു മുൻപ് എത്തിയിട്ടുണ്ടായിരുന്നു. ഇതിൽ 217 CC സിങിൽ സിലണ്ടർ എൻജിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു 13 bhp കരുത്തും, 19 nm ടോർക്കും ആയിരുന്നു ഉല്പാതിപ്പിച്ചിരിക്കുന്നതു.

പെട്രോൾ, cng ഓപ്ഷനുകളിൽ പുറത്തിറങ്ങിയ ഈ വാഹനം 35 കിലോമീറ്റർ/ ലിറ്റർ ഇന്ധനക്ഷമത Bajaj Qute നൽകുമായിരുന്നു. ഇപ്പോൾ ഈ വിഭാഗത്തിലേക്ക് ആദ്യ ഇലക്ട്രിക് വാഹനമാണ് മഹിന്ദ്ര ATOM. കാറുകളെക്കാൾ ചെറുതും ഓട്ടോ റിക്ഷയെക്കാൾ വലുപ്പമുള്ളതായിരിക്കും. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് ഈ വാഹനത്തിൽ സഞ്ചരിക്കാനാകും. നിലവിൽ 3 വീലറുകൾക് എതിരാളി ആയി ആയിരിക്കും ഈ വാഹനം എത്തുന്നത്.

എന്നാൽ AC ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിൽ ഉണ്ടാകും. ഓട്ടോറിക്ഷകളേക്കാൾ യാത്ര കംഫർട്ടും ഡ്രൈവിംഗ് മികവും ഈ വാഹനം വാഗ്‌ദാനം ചെയ്യുന്നു. 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വരെ ഈ വാഹനത്തിനു സഞ്ചരിക്കാനാകും. 4 മണിക്കൂർ കൊണ്ട് വാഹനത്തെ ഫുൾ ചാർജ് ചെയ്യാം. എന്നാൽ 70 കിലോമീറ്റർ മാത്രമാണ് ഈ വാഹനത്തിനു ലഭിക്കുന്ന ദൂര പരിധി. ഇതു തന്നെയാകും ഈ വാഹനത്തിന്റെ പ്രധാന പോരായ്‌മയും. എന്നിരുന്നാലും ഫുഡ് ഡെലിവറി, 70 കിലോമീറ്ററിൽത്താഴെ വരുന്ന ബിസിനെസ്സ് ആവശ്യങ്ങൾക്കായുള്ള വാഹനമായും മഹിന്ദ്ര ATOM ത്തെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വിശേഷങ്ങൾക്കും, വാർത്തകൾക്കും ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply