ഒറ്റ ചാർജിൽ 830 കിലോമീറ്റർ; 320 കിലോമീറ്റർ പരമാവധി വേഗം; ഇലക്ട്രിക്ക് വാഹനരംഗത്തു വിപ്ലവം സൃഷ്ട്ടിക്കാൻ ലൂസിഡ് എയർ

ലോകത്തു ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇടയിൽ വിപ്ലവകരമായ മാറ്റവുമായി ഒരു വാഹനം എത്തിയിരിക്കുകയാണ്. ലൂസിഡ് മോട്ടേഴ്സ് എന്ന അമേരിക്കൻ വാഹനനിര്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്ന ലൂസിഡ് എയർ എന്ന വാഹനത്തിന്റ വിവരങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകത്തു തന്നെ നിലവിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ അതികായകന്മാരായ ടെസ്‌ലയെ മറികടക്കുന്ന ടെക്നൊളജിയുമായി ആണ് ലൂസിഡ് എയർ എന്ന ഈ വാഹനം എത്തുന്നത് എന്ന് പറയേണ്ടിവരും.

കാരണം നിലവിൽ ഇലക്ട്രിക് കാറുകളിൽ ഏറ്റവും കൂടുതൽ റെയ്ഞ്ച് ലഭിക്കുന്ന ടെസ്‌ലയുടെ മോഡൽ S എന്ന വാഹനമാണ്. എന്നാൽ ലൂസിഡ് മോട്ടോർസ് അവതരിപ്പിച്ചിട്ടുള്ള അവരുടെ ലൂസിഡ് എയർ എന്ന ഈ കാർ ഒറ്റ തവണ ചാർജ് ചെയ്‌താൽ 830 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ഇത് നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ റെയ്ഞ്ച് ലഭിക്കുന്ന ഇലക്ട്രിക്ക് വാഹനമാകും.


റെയ്ഞ്ച് പോലെ തന്നെ പെർഫോമെൻസിലും ലൂസിഡ് എയർ ഒന്നാമൻ തന്നെയാണ്. 2.5 സെക്കൻഡ് മാത്രമാണ് 100 കിലോമീറ്റർ വേഗമെത്താൻ ഈ വാഹനത്തിനു വേണ്ട സമയം. കൂടാതെ 320 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുവാനും ഈ കാറിനാകും. കാറിലേക്ക് ചാർജിങ് ചെയ്യുന്നതിനും ലൂസിഡ് എയറിന്റെ ടെക്‌നോളജി വളരെ മുന്നിലാണ്.


ഒരു മിനിറ്റു കൊണ്ട് 32 കിലോമീറ്റർ സഞ്ചരിക്കാവുന്ന അത്രയും പവർ ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 25 മിനിറ്റ് കൊണ്ട് വാഹനം ഫുൾ ചാർജ് ചെയ്യാവുന്നതുമാണ്. ഇന്ന് ലോകത്തു നിലവിലുള്ള ആധുനിക ടെൿനോളജികൾ എല്ലാം സംയോജിക്കുന്ന ഈ വാഹനം ഇലക്ട്രിക്ക് വാഹന രംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്ന് സംശയം വേണ്ട.

Leave a Reply