ഒരിക്കലും മറിയാത്ത ഇലക്ട്രിക്ക് ബൈക്കുമായി ലിറ്റ് മോട്ടേഴ്‌സ്. സെൽഫ് ബാലൻസിംഗ് അടക്കമുള്ള സജ്ജീകരണങ്ങൾ

ബൈക്കിൽ നിന്നും വീണ് അപകടമുണ്ടാകും എന്ന പേടിഉള്ളവരാണ് നമ്മളിൽ പലരും. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നമ്മുടെ നാട്ടിൽ ധാരാളവുമാണ്. എന്നാൽ ഇപ്പോൾ ഒരിക്കലും മറിഞ്ഞു വീഴാത്ത ഒരു ബൈക്ക് ഉണ്ട് നിങ്ങൾക് അറിയാമോ. ഇരുചക്രവാഹനങ്ങൾക്ക് ഇടയിലേക്ക് ഒരു വിപ്ലവകരമായ മാറ്റവുമായി ലിഫ്റ്റ് മോട്ടോഴ്സ് എന്ന കമ്പനി C 1 എന്ന ഇലക്ട്രിക് ബൈക്കിന്റെ കോൺസെപ്റ്റുമായി എത്തിയിരിക്കുകയാണ്.

ഒരു ബൈക്ക് എന്നതിലുപരി ഇരു വീലുകളുള്ള കാർ എന്ന് വിശേഷിപ്പിക്കുന്നത് ആയിരിക്കും ഈ വാഹനത്തിന് കൂടുതൽ ഉചിതം. പൂർണമായും കവചിത മായ ബൈക്കിന് സെൽഫ് ബാലൻസ് അടക്കമുള്ള ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് സാൻഫ്രാൻസിസ്കോയിൽ ഉള്ള ലിഫ്റ്റ് മോട്ടേഴ്സ് ആണ് C 1 എന്ന ഈ ഇലക്ട്രിക് ബൈക്കിന് കൺസെപ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. വാഹനം ഓടിക്കുന്ന ആൾക്ക് ഒരു കാറിൽ യാത്ര ചെയ്യുന്ന അതേ കംഫർട്ട്ൽ ഈ ബൈക്കിൽ ഉള്ളിൽ യാത്ര ചെയ്യാൻ സാധിക്കും എന്നതു തന്നെയാണ് C1 നേ വ്യത്യസ്തമാക്കുന്നത്.

18650 എംഎഎച്ച് ലിഥിയം അയൺ ബാറ്ററികളാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഇത് ഫുൾ ചാർജിൽ 275 കിലോമീറ്ററോളം സഞ്ചരിക്കുവാൻ കഴിയും. ആറു മണിക്കൂറാണ് ബാറ്ററി ചാർജ് ആകുവാൻ എടുക്കുന്ന സമയം. റീ ജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം അടക്കമുള്ള സവിശേഷതകളും ബൈക്കിൽ നൽകിയിട്ടുണ്ട്. അപകടമുണ്ടായാൽ പോലും വാഹനം മറിയാതെ സുരക്ഷിതമായി നിൽക്കും എന്നുള്ളത് ഇതിൻറെ പ്രത്യേകതയാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം വാഹനം നൽകും. വീഡിയോ കാണാം.

Leave a Reply