മുംബൈയിൽ നിന്നും പുറപ്പെട്ടു ഒരു കൊല്ലത്തിനു ശേഷം തിരുവനന്തപുരം എത്തും

മുബൈയിൽ നിന്നും തിരുവനന്തപുരം വരെ എത്തുവാൻ ഈ ലോറിക്ക് എടുത്തത് 1 വർഷംകാലയളവ്. മുബൈയിലെ യൂണിക് കെമോ പ്ലാന്റ് എക്യുപ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും തിരുവനതപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് എറോ സ്‌പൈസ് ഓട്ടോ ക്ലേവ് എന്ന ഭീമൻ മെഷീനുമായാണ് വാഹനം യാത്ര തിരിച്ചത്. 2019 ജൂലൈയിൽ നാസിക്കിൽ നിന്ന് ആണ് യാത്ര തുടങ്ങിയത്. 4 സംസ്ഥാനങ്ങളിലൂടെ 1,700 കിലോമീറ്റർ സഞ്ചരിച്ചാണ് ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. മുബൈയിൽ നിന്നും കേരളം വരെ എത്താനുള്ള ഈ 1700 കിലോമീറ്റർ താണ്ടാൻ എന്ത് കൊണ്ട് ഇത്രയും സമയമെടുത്തു.

ഇതിന്റെ കാരണം ഈ കൂറ്റൻ ട്രക്ക് പ്രതിദിനം ശരാശരി 5 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കുന്നത്. ട്രക്ക് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടമില്ല റോഡ് മുഴുവൻ ബ്ലോക്ക് ആകുമായിരുന്നു. കൂടാതെ 32 അംഗങ്ങളുള്ള ഒരു സംഘം അതിന്റെ ചലനം നിയന്ത്രിക്കേണ്ടതുണ്ട്. നാസിക്കിൽ നിർമ്മിച്ച കൂറ്റൻ യന്ത്രം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളിൽ ഉപയോഗിക്കുന്നു. ഇവിടെ നിന്നും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളിലേക്ക് മറ്റ് വിവിധ ഉപകരണങ്ങളും നിർമ്മിക്കുന്നുണ്ട്.

എയ്‌റോസ്‌പേസ് ഓട്ടോക്ലേവ് എന്ന ഈ ഉപകരണത്തിന്റെ ഭാരം 70-ടൺ ആണ്, കൂടാതെ 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയും ഇതിനുണ്ട്. യന്ത്രം കൊണ്ടുപോകുന്ന സമയത്ത്, മറ്റ് വാഹന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രക്കിന് ചുറ്റുമുള്ള എല്ലാ വാഹനങ്ങളേയും നിർത്തേണ്ടിവന്നു. നഗരങ്ങളിലൂടെ കടന്നുപോകുമ്പോൾ ട്രക്കിന്റെ സുരക്ഷിതമായ ചലനം ഉറപ്പാക്കാൻ പോലീസ് ഒരു പൈലറ്റ് കാറും നൽകി. ട്രക്കിന്റെ സുഗമമായ ചലനം ഉറപ്പാക്കാൻ മരങ്ങൾ വെട്ടിമാറ്റുക, വൈദ്യുത ലൈനുകൾ നീക്കം ചെയ്യുക എന്ന ഒരു ദൗധ്യവും ഇതിനൊപ്പമുണ്ടായിരുന്നു.

ഈ മാസത്തിന്റെ ആദ്യമാണ് ട്രിക്ക് കേരളത്തിലേക്ക് എത്തുന്നത്. ഈ മാസം അവസാനത്തോടെ വട്ടിയൂർകാവുവിലെ വി.എസ്.എസ്.സിയുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നാണ് പ്രേതീക്ഷിക്കുന്നതു. ഇത്രയും വലിയ ഒരു ലോഡുമായി വരുന്ന ആ ലോറിയുടെ സവിശേഷതകൾ കൂടെ ഇവിടെ പറയാം. വോൾവോ എഫ്എം സീരീസിൽ വരുന്ന ട്രക്ക് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വോൾവോ എഫ്എം സീരീസ് ശ്രേണിയിലെ അടിസ്ഥാന മോഡലിൽ വരുന്ന ട്രക്കുകൾക്ക് ആറ് സിലിണ്ടർ എഞ്ചിനാണുള്ളത്.

10,800 സിസി ഉള്ള ഈ ഡീസൽ എഞ്ചിൻ 330 ബിഎച്ച്പി കരുത്തും 1600 എൻഎം ടോർക്കുമാണ് ഉത്പാതിപ്പിക്കുന്നത്. ടോപ്പ്-സ്പെക്ക് മോഡൽ ശ്രേണിയിൽ വരുന്ന ട്രക്കുകൾ 12,800 സിസി വലിയ ഡിസ്‌പ്ലേസ്‌മെന്റ് ഉണ്ട്, ഇവ പരമാവധി 500 ബിഎച്ച്പിയും 2500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എല്ലാ എഞ്ചിനുകളും 12 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ്. 70000 കിലോ ലോഡും വലിച്ചുകൊണ്ടില്ല ട്രാക്കിന്റെ യാത്രയുടെ വിഡിയോ കാണാം.

Leave a Reply