പുറത്തിറക്കാൻ ദിവസങ്ങൾബാക്കി നിൽക്കെ സഫാരിയുടെ ലീക്കിഡ്‌ ചിത്രങ്ങൾ പുറത്തുവന്നു.

ടാറ്റയുടെ എക്കാലത്തെയും ജനപ്രിയ വാഹനമായിരുന്ന ടാറ്റ സഫാരി തിരിച്ചു വരുന്നു എന്ന വാർത്ത എല്ലാവരും അറിഞ്ഞതാണ്. ഇപ്പോൾ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. വാഹനത്തിന്റെ RUSHLINE എന്ന ഓട്ടോ പോർട്ടൽ തയ്യാറാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങളും മറ്റു വിവരങ്ങളും അടങ്ങിയ വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

1998 ൽ ആദ്യമായ് വിപണിയിൽ എത്തിയ സഫാരി ഒരു കാലത്തു നിരത്തുകളിൽ കരുത്തിന്റെ പ്രതീകമായാണ് കണ്ടിരുന്നത്. നിരവധി ഫേസ് ലിഫ്റ്റുകൾക്കും മാറ്റങ്ങൾക്കും വിധേയമാക്കി ഈ വാഹനം ടാറ്റ വിപണിയിൽ എത്തിച്ചു. എന്നാൽ 2019 ൽ ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ കമ്പനി നിർത്തുകയായിരുന്നു.


ഇപ്പോൾ സഫാരിയെ തിരികെ കൊണ്ട് വരുന്ന ടാറ്റ ടാറ്റയുടെ തന്നെ ജനപ്രിയ വാഹനമായ ഹരിയാർ SUV യുടെ ഫ്ലാറ്റ്‌ഫോമിലാണ് സഫാരിയെ അവതരിപ്പിക്കുന്നത്. 7 സീറ്റർ വാഹനമായി ആണ് ടാറ്റ ഈ വാഹനത്തിനെ അവതരിപ്പിക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ ഈ വാഹനത്തിന്റെ ടാറ്റ പരിചയപ്പെടുത്തിയിരുന്നു.ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഈ സെവന്‍ സീറ്റര്‍ വാഹനത്തെ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. 2.0 ലിറ്റർ ഡീസൽ എൻജിനാണ് പുതിയ വാഹനം എത്തുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഎസ് 6 വരുന്ന ഈ എൻജിനിൽ 170 പിഎസ് പവറും 350 എന്‍എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.


എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നി വാഹനങ്ങൾ ആകും പുത്തൻ സഫാരിയുടെ പ്രധാന എതിരാളികൾ. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ജനുവരി 26 നു ഈ വാഹനത്തിന്റെ ലോഞ്ചിങ് പ്രധീക്ഷിക്കാം. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുത്തൻ സഫാരിയുടെ വീഡിയോ കാണാം

PHOTO CREDITS : https://www.motorbeam.com/
https://www.rushline.com

Leave a Reply