KIA

ഇടി പരീക്ഷയിൽ മിന്നും വിജയവുമായി കിയാ; വീഡിയോ കാണാം.

കിയയുടെ ആദ്യ ഇലക്ട്രിക് വാഹനമായ EV 6 ന്റെ ക്രഷ് ടെസ്റ്റ് റിസൾട്ട് പുറത്തുവന്നിരിക്കുന്നു. സ്‌പോർട്ടി ഇലക്ട്രിക് ക്രോസ്ഓവർ വിഭാഗത്തിൽ എത്തുന്ന വാഹനത്തിനു 5 സ്റ്റാർ റേറ്റിങ് ആണ് ANCAP നടത്തിയ ഇടി പരീക്ഷണത്തിൽ ലഭിച്ചത്. മുതിർന്നവരുടെ സുരക്ഷയ്‌ക്കായി കൊടുക്കുന്ന 38 പോയിന്റിൽ 34.48 പോയിന്റും, കുട്ടികളുടെ സുരക്ഷയ്ക്കായി നൽകിയിട്ടുള്ള 49-ൽ 42.96 പോയിന്റുകളും സ്‌കോർ ചെയ്‌ത് ആണ് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് കിയ EV 6 സ്വന്തമാക്കിയത്. ഡമ്മികൾ ഉപയോഗിചുള്ള പരീക്ഷണത്തിൽ ഡ്രൈവർക്കും, കോപാസ്സഞ്ചേർക്കും മികച്ച സുരക്ഷാ നൽകുന്നു.

സുരക്ഷയോടൊപ്പം സുഖസൗകര്യമകളിലും വളരെ മികച്ച നിലവാരത്തിലാണ് കിയാ ഈ വാഹനത്തിനെ നിർമിച്ചിരിക്കുന്നത്. 77.4 kWh ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററി പാക്കോടുകൂടെയാണ് EV6 ഇന്ത്യയിൽ എത്തുക. ഇതിൽ 325 bhp പവറും 605 Nm torque ഉം കരുത്തു വാഹനത്തിനു നൽകുന്നു. ഇത് കൂടാതെ ആഗോള വിപണിയിൽ 58 kWh ബാറ്ററി പാക്കോട് കൂടി മറ്റൊരു വേരിയന്റും ഉണ്ടാകും. 5.2 സെക്കൻ്റിൽ 0 മുതൽ 100 km/h വേഗതയിൽ സഞ്ചരിക്കാൻ EV 6 നു കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 510 കിലോമീറ്റർ റെയ്ഞ്ചും വാഹനം വാഗദാനം ചെയ്യുന്നു.

18 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാവുന്ന 800 Vഫാസ്റ്റ് ചാർജിങ് ഈ വാഹനത്തിൽ ലഭ്യമാകും എന്നതും വാഹനത്തിന്റെ പ്രേത്യകതയാണ്. സ്‌പോർട്ടി ഡിസൈനിൽ എത്തുന്ന വാഹനം കാഴ്ച്ചയിലും വെത്യസ്ഥവു ആകർഷകവും തന്നെയാണ്. ആഡംബരത്വം നിറഞ്ഞ ഉൾവശത്തിൽ ലെതർ ഫിനിഷിങ് എല്ലാ ഘടകങ്ങളിലും കാണാനാകും. 12 ഇഞ്ചിന്റെ ഇൻഫോർട്ടൺമെൻറ് സിസ്റ്റവും വലുപ്പം ഡിജിറ്റൽ ക്ലറ്റെർ മീറ്ററും കാണാം. വാഹനം പൂർണമായും വിദേശത്തുനിന്നും ഇമ്പോർട്ട് ചെയ്യാനാണ് കിയ നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

 

Leave a Reply