400 കിലോമീറ്റർ മൈലേജുമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൂപ്പർ ബൈക്ക്. TES DUDE

ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന തരത്തിൽ ഒരു ഇലക്ട്രിക് സൂപ്പർ ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് TES എന്ന സ്റ്റാർട്ട് അപ്പ് കമ്പനി. ഡ്യൂഡ് എന്ന പേരിൽ ആണ് TES അവരുടെ സൂപ്പർ ബൈക്കിനെ എത്തിച്ചിരിക്കുന്നത്. തൃശൂരിൽ തുടങ്ങിയിട്ടുള്ള TES കമ്പനിയുടെ പേര് തന്നെ തൃശൂർ ഇലക്ട്രിക് സ്‌കൂട്ടർ എന്നതിന്റെ ചുരുക്കപ്പേരാണ്. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്ന ഡിസൈനിൽ തന്നെയാണ് TES ഡൂഡിനെ നിർമിച്ചിരിക്കുന്നത്.

ഇന്ന് വിപണിയിൽ എത്തിയിട്ടുള്ള പ്രമുഖ ബ്രാന്റുകളുടെ പ്രീമിയം സൂപ്പർ ബൈക്കുകളോട് കിടപിടിക്കുന്ന രൂപശൈലി തന്നെയാണ് TES ഡ്യൂഡിലും കാണാവുന്നത്. ഡിസൈനിലെ മികവിനൊപ്പം തന്നെ പെർഫോമെൻസും വളരെ മികച്ചതാണ് ഈ വാഹനം. ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഇലക്ട്രിക് ബൈക്കുകളിൽ ഏറ്റവും കൂടുതൽ റെയ്ഞ്ച് TES ഡ്യൂഡിനു വാഗ്താനം ചെയ്യുന്നു. 400 കിലോമീറ്റർ ആണ് ഈ ബൈക്കിനു ലഭിക്കുന്ന മൈലേജ്. അതിനായി കരുത്തുറ്റ 7.2 കിലോ വാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്. 3 മുതൽ നാലുമണിക്കൂറിനുള്ളിൽ ഈ ബാറ്ററി പൂർണമായും ചാർജ് ചെയ്യാവുന്നതാണ്.


മികച്ച മൈലേജിനോടാപ്പം പെർഫോമെൻസിലും ഒട്ടും പിന്നിലല്ല ഈ വാഹനം. സ്പോർട്സ് മോഡ്, സൂപ്പർ മോഡ്, ഡ്രൈവ് മോഡ്, ലേണിങ് മോഡ് എന്നിങ്ങനെ നിരവധി മോഡുകൾ വാഹനത്തിൽ നൽകിയിട്ടുണ്ട്. 100 മുതൽ 120 കിലോമീറ്റർ വരെ പരമാവധി വേഗവും വാഹനത്തിന് കൈവരിക്കാനാകും. 6000 വാട്‍സ് ശേഷിയുള്ള മോട്ടർ ആണ് വാഹനത്തിന് കരുത്തു നൽകുന്നത്. ഈ മോട്ടോർ ബൈക്കിന്റെ പിന്നിലെ വീൽ ഹബ്ബിൾ തന്നെ ഘടിപ്പിച്ചിരിക്കുകയാണ്. മോട്ടറിൽ നിന്നും ഡ്രൈവ് നേരെ വീലിലേക്ക് എത്തുന്നതിനാൽ ബൈക്കിനു കൂടുതൽ പെർഫോമെൻസും മൈലേജും ലഭിക്കുകയും ചെയ്യും. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാം.

https://youtu.be/lmheTYxr4HA

Leave a Reply