മഹീന്ദ്ര ഥാറിനെതിരെ കേസുമായി ജീപ്പ് കോടതിയിൽ.

ഇന്ത്യൻ വാഹന നിർമാതാക്കൾ ആയ മഹീന്ദ്രയും അമേരിക്കൻ കമ്പനിയായ പകർപ്പ് വകാശത്തെ ചൊല്ലിയുള്ള നിയമ തർക്കം തുടങ്ങിയിട്ട് ഏറെ നാളുകൾ ആകും. മഹീന്ദ്ര പുറത്തിറക്കിയ റോക്സറിന്റെ ഡിസൈന്റെ ചെല്ലിയുള്ള തർക്കത്തിൽ ഇരു കമ്പനികളും അമേരിക്കൻ കോടതിയിൽ ഏറ്റുമുട്ടിയിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയൻ കോടതിയിൽ മഹീന്ദ്രക്ക് എതിരെ പരാതി കൊടുത്തിരിക്കുകയാണ് ജീപ്പ്.

മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ ഥാറിനെതിരെയാണ് ജീപ്പ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. മഹിന്ദ്ര ഈ വാഹനത്തിന്റെ ഓസ്‌ട്രേലിയയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന വാർത്ത പ്രചരിച്ചതിനു പിന്നെലെയാണ് ഓസ്‌ട്രേലിയായിൽ ജീപ്പ് പരാതി കൊടുത്തിരിക്കുന്നത്. മഹിന്ദ്ര ഥാറിനു തങ്ങളുടെ വാഹനമായ ജീപ്പ് റാംഗ്ലറിന്റെ ഡിസൈനോട് ഏറെ സാമ്യമുണ്ട്. അതിനാൽ ഓസ്‌ട്രേലിയായിൽ ഈ വാഹനത്തിന്റെ വിൽപന അനുവദിക്കരുതെന്നുമാണ് ജീപ്പ് ആവശ്യപ്പെടുന്നത്.


അതിനു പുറമെ മഹിന്ദ്ര താറിനെ വിലനപ്പനയ്ക്ക് എത്തിക്കുകയാണ് എങ്കിൽ 90 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും ആവശ്യപെടുന്നു. എന്നാൽ വിഷയത്തോട് പ്രതികരിച്ച മഹിന്ദ്ര തങ്ങൾ ഇപ്പോൾ ഥാറിനെ ഓസ്‌ട്രേലിയയിൽ അവതരിപ്പിക്കുവാൻ പദ്ധതിയിട്ടിട്ടില്ല എന്നാണ് അറിയിച്ചത്. അതിനാൽ തന്നെ ജീപ്പിന്റെ ഈ പരാതിക്ക് അടിസ്ഥാനമില്ല എന്നും മഹിന്ദ്ര പറഞ്ഞു.

ഇനി ഭാവിയിൽ ഥാറിന്റെ ഏതെങ്കിലുമൊരു മോഡൽ വിപണയിൽ എത്തിക്കുകയാണെങ്കിൽ 90 ദിവസം മുന്നേ നോട്ടീസ് നൽകാമെന്നും മഹിന്ദ്ര പറഞ്ഞു. തുടർന്ന് തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്നതിനുള്ള അവകാശത്തിനായി നിയമ പോരാട്ടം നടത്തുവാൻ തയ്യാറാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

Leave a Reply