RITZ ഡീസൽ നല്ല വണ്ടിയാണൊ ? മെക്കാനിക്കൽ റിവ്യൂ കാണാം.

യൂസ്ഡ് കാർ മാർക്കറ്റിൽ മാരുതിയുടെ വണ്ടികൾക്ക് നല്ല ഡിമാന്റാണ് ഇപ്പോഴും ഉള്ളത്. സ്പെയർ പാഴ്‌സുകൾക്ക് വിലകുറവാണെന്നുള്ളതും എവിടെയും സർവീസ് ചെയ്യാമെന്നുള്ളതും ഈ വാഹനങ്ങളുടെ പ്രേത്യകതയാണ്. മരുതിയിൽ മറ്റുള്ള വാഹനങ്ങളെ വച്ച് നോക്കുമ്പോൾ നിലവിൽ വിലകുറച്ചു ലഭിക്കുന്ന ഒരു വാഹനമാണ് RITZ. വില താരതമ്യേനെ കുറവായതിനാൽ തന്നെ ഈ വാഹനം എടുക്കുന്നതിൽ പലർക്കും പല സംശയങ്ങളും ഉണ്ട്.

സ്വിഫ്റ്റിന്റെ അതെ എൻജിനും ഗിയർ ബോക്‌സും തന്നെയാണ് ഈ വാഹനത്തിന് വരുന്നത്. സ്വിഫ്റ്റിന്റെ എൻജിൻ പാഴ്‌സുകൾ തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിക്കുന്നത്. ഈ വാഹനത്തിന്റെ രൂപ ശൈലിയെ കുറിച്ച് രണ്ടു അഭിപ്രായം ഉണ്ടെങ്കിലും യുവാക്കൾക്കിടയിൽ ഈ വാഹനത്തിനു വലിയ താല്പര്യമാണുള്ളത്. സ്വിഫ്റ്റിന് ഉള്ള അതെ കോൺട്രാ ജെറ്റ് എൻജിൻ തന്നെയാണ് ഈ വാഹനത്തിനുമുള്ളതു. വാഹനത്തിന്റെ ടൈമിംഗ് ബെൽറ്റ് മാറുന്നതിനു അതികം പണിയൊന്നുമില്ലാതെ തന്നെ എൻജിൻ വാഹനത്തിൽ നിർത്തി തന്നെ മാറ്റാവുന്നതാണ്.

അതുകൊണ്ട് തന്നെ 8000 രൂപ റൈഞ്ചിൽ ഈ പണി ചെയ്തു തീർക്കാവുന്നതാണ്. എൻജിൻ ഭാഗത്തു നിന്നും അധികമായ പണികൾ ഒന്നും വരാത്ത ഒരു വാഹനം ആണ് ഇത്. വാഹനത്തിന്റെ സസ്‌പെൻഷൻ നല്ല കംപേർട്ടുള്ള യാത്ര നൽകുന്നതാണ്. എന്നാൽ വാഹനത്തിന്റെ പിന്നലെ സസ്പെൻഷനിൽ പിറ്റേന്ന് കംപ്ലൈന്റ് വരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വാഹനത്തെ വലിയ ഗട്ടറുകളിൽ വേഗത്തിൽ ഇറക്കാതിരിക്കുക.

ഈ വാഹനം ഉപയോഗിക്കുന്നവർ പറയുന്നത് സ്വിഫ്റ്റ് ഓടിക്കുന്നതിനേക്കാളും ഡ്രൈവിങ് കംഫർ നൽകുന്നുണ്ട് എന്നാണ് പറയുന്നത്. ഏകദേശം 20 മൈലേജ് ഈ വാഹത്തിനു ലഭിക്കുകയും ചെയ്യുന്നുണ്ട്. വാഹനത്തിന്റെ സീറ്റിങ് സ്വിഫ്റ്റിനേക്കാൾ അൽപ്പം ഉയരത്തിയാണ് സെറ്റ് ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ടു കൂടുതൽ വിസിബിലിറ്റി ലഭിക്കുന്നു. മുന്നിലേക്ക് അധികം നീളം ഇല്ലാത്തതിനാൽ ചെറിയ റേഡിയസിൽ വാഹനം തിരിഞ്ഞു വരും. വാഹനത്തിന്റെ വിശദമായ മെക്കാനിക്കൽ റിവ്യൂ അറിയാൻ വീഡിയോ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply