കാറിന്റെ AC യുടെ തണുപ്പ് കുറവാണോ ? ഈ ടിപ്പുകൾ ഉപയോഗപ്പെടും.

ചൂടുകാലത്തു വാഹനങ്ങളിൽ പോകുമ്പോൾ പലപ്പോഴും കാറിനുള്ളിലെ ചൂട് നമുക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലപ്പോഴും കാറിന്റെ AC ഫലപ്രദമായി പ്രവർത്തിക്കാറുമില്ല. ഉച്ച സമയങ്ങളിൽ വാഹനം ഓടിക്കുമ്പോൾ കാറിനുള്ളിലേക്ക് വരുന്ന ചൂടിനെ കുറയ്ക്കുവാൻ പലപ്പോഴും കാറിന്റെ AC യ്ക്ക് കഴിഞ്ഞെന്നും വരില്ല. ഇങ്ങനെ കാറിന്റെ AC യുടെ തണുപ്പ് പോരാ എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ചെയ്യാവുന്ന കുറച്ചു ടിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

1. വിൻഡോ പാതി താഴ്ത്തി വെക്കുക : വെയിലത്ത് കിടക്കുന്ന വാഹനം ഓടിക്കാൻ തുടങ്ങുബോൾ തുടക്കത്തിലേ കാറിന്റെ AC ഇടുന്നതിനു മുൻപായി വിൻഡോ പകുതിയോളം താഴ്ത്തി വാഹനം കുറച്ചു ദൂരം ഓടിക്കുക. എങ്ങനെ ചെയ്യുമ്പോൾ കാറിന്റെ ഉള്ളിലെ ചൂട് കൂടിയ വായു പുറത്തുപ്പോകുകയും. കാറിന്റെ AC ക്ക് വളരെ പിട്ടന്ന് കാറിന്റെ ഉൾഭാഗം തണുപ്പിക്കുവാനും കഴിയുന്നു.

2. എയർ റീസർക്യൂലഷൻ : കാർ സ്റ്റാർട്ട് ചെയ്‌ത ഉടനെ ആദ്യം തന്നെ AC ഓൺ ചെയ്യുന്നതിന് പകരം ഫാൻ മാത്രം ഓൺ ചെയ്‌തു വാഹനത്തിനുള്ളിൽ എയർ സർക്കുലേഷൻ ക്രമീകരിക്കുക. ഇതു AC യുടെ പ്രവർത്തനത്തെ കൂടുതൽ ഫലപ്രദമാക്കും. 3. മെയിന്റനൻസ് : കാറിന്റെ മറ്റു ഭാഗങ്ങളിൽ ചെയ്യാറുള്ള മെയിന്റനൻസ് പോലെ തന്നെ AC യുടെ മെയിന്റനൻസും യഥാക്രമം ചെയ്യണ്ടതാണ്. കൃത്യമായ ഇടവേളകളിൽ ഏസി സർവീസ് ചെയ്യുന്നത് ഏസിയുടെ ഫലപ്രദമായ പ്രവർത്തനത്തിന് വളരെയധികം സഹായകമാണ്.

4. ഫാൻ സ്‌പീഡ്‌ : എപ്പോഴും കാറിന്റെ AC ഓൺ ചെയ്യുമ്പോൾ ഫാൻ സ്പീഡ് കുറച്ചു തന്നെ വെക്കുക. ഇതു കാറിന്റെ ഉൾവശം വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കും. 5. AC യിൽ നിന്നും ദുർഗന്ധം : നമ്മുടെ കാറുകളിൽ പലപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്‌നമാണ് AC യിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നതു. ഇങ്ങനെ നിങ്ങളുടെ കാറിനകത്ത് ദുർഗന്ധമനുഭവപ്പെടുകയണെങ്കിൽ AC ഔട്ട് സൈഡ് എയർ മോഡാക്കി സെറ്റ് ചെയ്യുക. ഇതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ക്രമേണ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

Leave a Reply