ബൈക്കുകളുടെ മൈലേജ് കൂട്ടാം

ഇന്ധന വിലവർധനവിൽ പൊറുതിമുട്ടുകയാണ് ഓരോ സാധാരണക്കാരനും. അതിനാൽ തന്നെ നാം വാഹനങ്ങൾ വാങ്ങുമ്പോൾ അതിന്റെ മൈലേജ് ഒരു പ്രധാന ഘടകമായി കാണാറുണ്ട്. ദിവസേനയുള്ള യാത്രകൾക്കായി നമ്മുടെപക്കൽ നിന്നും ധാരാളം പണം ഇന്ധനചിലവിനായി വേണ്ടി വരും. അതിനാൽ തന്നെ മിക്കവാറും യാത്രകൾക്ക് കാറുകളെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്രവാഹങ്ങളെയാണ്.

എന്നാൽ ബൈക്കുകൾ ഉപയോഗിക്കുന്നവരിൽ പൂരിഭാകം ആളുകളും പറയുന്ന ഒരു പരാതിയാണ് തന്റെ ബൈക്കിനു കാര്യമായ മൈലേജ് കിട്ടുന്നില്ല എന്ന്. പല കാരണങ്ങൾ കൊണ്ടും ബൈക്കുകൾക്ക് മൈലേജ് കുറയാം. എന്നിരുന്നാലും മൈലേജ് കുറയുന്നതിൽ കൂടുതൽ സാധ്യധ കാര്ബറേറ്ററിൽ വരുന്ന പ്രശ്‌നങ്ങൾ കൊണ്ടാകാം. കാരണം വാഹനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം എഞ്ചിനിലേക്ക് എത്തിച്ചു കൊടുക്കുന്നത് കാർബറേറ്റർ വഴിയാണ്.

അത് കൊണ്ട് തന്നെ അതിൽ വരുന്ന തകരാറുകൾ ബൈക്ക്കളുടെ മൈലേജ് കുറയുന്നതിന് കാരണമാകും. എന്നാൽ ഇതേ കാർബറേറ്ററിൽ തന്നെ ട്യൂണിങ് വരുത്തി ബൈക്കുകളിൽ നിലവിൽ ഉള്ളതിനേക്കാൾ ഇന്ധന ക്ഷമത വർദ്ധിപ്പിക്കുവാനും ആകും. രണ്ടു തരത്തിലുള്ള കാർബറേറ്ററുകളാണ് ഇന്ന് ബൈക്കുകളിൽ ഉള്ളത്. ഒന്ന് നോർമൽ ടൈപ് കാർബറേറ്റരും മറ്റൊന്ന് CV ടൈപ് കാർബറേറ്ററും. ഇന്ന് നിരത്തുകളിലുള്ള 110 CC മുതൽ 150 CC വരെ വരുന്ന ബൈക്കുകൾക്കു നോർമൽ ടൈപ് കാർബറേറ്റരാണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ സ്കൂട്ടറുകളിലും ഉപയോഗിച്ചിരിക്കുന്നത് നോർമൽ ടൈപ് കാർബറേറ്ററുകളാണ്. അതുകൊണ്ട് തന്നെ ഇന്ന് ഇവിടെ കാണിക്കുന്നതും നോർമൽ ടൈപ് കാർബറേറ്ററുകളുടെ ട്യൂണിങ് ആണ്. ചുവടെയുള്ള വിഡിയോയിൽ നിന്നും നിങ്ങൾക്ക് ഈ കാര്യം മനസ്സിലാക്കാവുന്നതാണ്. ഈ ഇൻഫർമേഷൻ നിങ്ങൾക്ക് ഇഷ്ട്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.

വാഹന സംബന്ധമായ വാർത്തകളും ടിപ്‌സുകളും ദിവസേനെ അറിയുവാൻ ഈ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply