220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഇ- സ്‍കൂട്ടര്‍ ബാറ്ററിയുമായി ഇന്ത്യന്‍ കമ്പനി.

നിലവിൽ ഇലക്ട്രിക്ക് ബൈക്കുകളിൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വാഹനങ്ങളുടെ കുറഞ്ഞ ദൂരപരിധി. ഈ ഒരു പ്രശ്നത്തിന് പരിഹാരമായി ഒരു പുതിയ ബാറ്ററി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ നിർമാതാക്കൾ ആയ കൊമാകി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ബൈക്ക് നിർമാതാക്കൾ ആണ് കൊമാകി. പുതിയ ടെക്നൊളജിയിൽ നിർമിച്ചിരിക്കുന്ന ബാറ്ററി 220 കിലോമീറ്റർ റെയ്ഞ്ച് ആണ് സ്കൂട്ടറുകൾക്ക് കമ്പനി ഉറപ്പു നൽകുന്നത്.

സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ബാറ്ററി നിലവിൽ കൊമാകി പുറത്തിറക്കുന്ന XGT-KM, X-One, XGT-X4 എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുതിയ ബാറ്ററിയുടെ സാങ്കേതികവിദ്യക്കുള്ള പേറ്റന്‍റ് ലഭിക്കാനുള്ള കാത്തിരിക്കുന്ന കമ്പനി ജൂൺ 1 നു പുതിയ ബാറ്ററിയിൽ സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കും എന്നാണ് അറിയ്ക്കുന്നത്.

കൊമാകിയുടെ ഈ ബാറ്ററിയിൽ സ്കോട്ടറുകൾ വിപണിയിൽ എത്തുന്നതോടുകൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റൈഞ്ച് ലഭിക്കുന്ന ഇലക്ട്രിക്ക് വാഹനമാകും ഇത്. ഇന്ത്യയിൽ വാണിജ്യ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള നിമാതാക്കൾ ആണ് കൊമാകി. XGT CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്കിനെ കൊമാകി പുതുതായി അവതരിപ്പിച്ചിരുന്നു. 75,000 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില.

Leave a Reply