തകരാറുമൂലം ഫാസ്റ്റ്ടാഗ് റീടാകാതെവന്നാൽ സൗജന്യമായി കടന്നു പോകാം. ക്രേന്ദ വിജ്ഞാപനം ഇങ്ങനെ

രാജ്യത്തെ ട്രോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിര്ബന്ധമാക്കിയതിന് പിന്നാലെ നിരവധി പരാതികൾ ആണ് യാത്രക്കാരിൽ നിന്നും ഉയർന്നു വന്നിട്ടുള്ളതു. ഫാസ്റ്റ് ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നതിനെ ചെല്ലി പലസ്ഥലത്തും തർക്കങ്ങളും സംഘർഷണങ്ങളും വരെ ഉണ്ടാകുന്നുണ്ട്. എന്നാൽ വാഹനത്തിൽ ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നിനും യാത്രക്കാരിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നു എന്ന പരാതിയും വ്യാപകമാണ്.

ട്രോൾ പ്ലാസയിലെ തകരാറു മൂലം ഫാസ്റ്റ് ടാഗിൽ പണം ഉണ്ടായിട്ടും ഇരട്ടി തുക അടയ്ക്കാൻ നിർബന്ധിക്കുന്നു. എന്നാൽ ട്രോൾ പ്ലാസയിലെ തകരാറു മൂലം ഫാസ്റ്റാഗ് റീഡ് ആകാതെപോകുന്ന വാഹനങ്ങൾ സൗജന്യമായി കടത്തിവിടണം എന്നാണ് നിയമം. ഈ നിയമം 2018 മെയ് 7 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാണ്.

ട്രോൾ പ്ലാസയിൽ ഉള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ ഇൻഫ്രസ്ട്രക്ച്ചറിലുണ്ടാകുന്ന തകരാർ കാരണം നിലവിൽ ഫാസ്റ്റാഗ് ഉള്ള വാഹനങ്ങളിൽ അത് റീഡ് അകാത്തെ പോകുകയാണ് എങ്കിൽ പൂജ്യം ട്രാൻസാക്‌ഷൻ റെസീപ്റ്റ് നൽകി വാഹനെ സൗജന്യമായി കടത്തി വിടണം എന്നാണ് ഈ വിജ്ഞാപനത്തിൽ പറയുന്നത്.

Leave a Reply