വിപണിയിൽ വിപ്ലവം സൃഷ്ഠിക്കാൻ ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാർ എത്തുന്നു. ioniq 5

കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായിയുടെ റെട്രോ-സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവി ആയ ഐകോണിക് 5 എന്ന ഇലക്ട്രോണിക് വാഹനം ഈ വര്ഷം ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് അറിയിച്ചിരിക്കുകയാണ്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിന് കരുത്തുറ്റ ബാറ്ററികളോടെ പുതിയ പതിപ്പിനെയും എത്തിക്കും എന്നും ഹ്യൂണ്ടായ് അറിയിച്ചിട്ടുണ്ട്. 77.4kWh ബാറ്ററിയുമായി ആണ് പുതിയ പതിപ്പ് എത്തുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതു മികച്ച റൈഞ്ച് വാഗ്താനം ചെയ്യുന്നു. 58 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കോടുകൂടിയ വാഹനമാണ് നിലവിൽ വിപണിയിൽ ഉള്ളത്.

നിലവിൽ ലഭ്യമായ മികച്ച സാങ്കേതിക വിദ്യകൾക്കൊപ്പം കരുത്തുറ്റ ബാറ്ററിയും പർഫോമെൻസും നിലവിലെ ലോകോത്തര ബ്രാന്റുകൾക്കിടയിൽ മികച്ച പ്രകടനം വാഹനം കാഴ്ചവെക്കും. യൂറോപ്പിയൻ മാർക്കറ്റിലേക്ക് മാത്രമായ് അവതരിപ്പിക്കുവാൻ പോകുന്ന പുതിയ പതിപ്പിൽ വലിയ ബാറ്ററികൾക്കൊപ്പം പുതിയ ചില സാങ്കേതിക വിദ്യകൾ കൂടെ പരിചയപ്പെടുത്തുകയാണ് ഹ്യൂണ്ടായ്. വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയിൽ 488 കിലോമീറ്റർ ദൂരം വാഹനംത്തിന് സഞ്ചരിക്കുവാൻ സാധിക്കുന്നു.

എന്നാൽ നിലയിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ വാഹനത്തിന്റെ പതിപ്പിനെ ആയിരിക്കും ഇന്ത്യൻ വിപണിയിലേക്ക് അത്യമായി എത്തിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ പ്രാത്ഥനകരണമായി ചൂണ്ടി കാണിക്കുന്നത് നിലവിൽ വിപണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുമായി കൂടുതൽ മത്സരാധിഷ്ഠിത വില നിർണയത്തിനായി ആണ്.

പൂർണമായും ഇറക്കുമതി ചെയ്‌ത വാഹനങ്ങൾ ആകും തുടക്കത്തിൽ ഇന്ത്യൻ മാർക്കറ്റുകളിലേക്ക് പരീക്ഷണാർത്ഥം ഐകോണിക് 5 നെ ഹ്യൂണ്ടായ് എത്തിക്കുക. ലഭ്യമായ എല്ലാ ഫീച്ചറുകളും ഇതിലുമുണ്ടാകും. 58kWh ബാറ്ററി ശേഷിയുള്ള ഈ വാഹനത്തിനു 169 bhp കരുത്തുള്ള മോട്ടോറും നൽകുന്നു. വാഹനത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഹ്യുണ്ടായിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ വാഹനത്തിന്റെ ലിസ്റ്റ് ഇതിനോടകം കമ്പനി നൽകി കഴിഞ്ഞു.

Leave a Reply