ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് വാഹനം “അയോണിക് 5”

ഹ്യുണ്ടായിയുടെ കീഴിലുള്ള ‘അയോണിക്’ എന്ന സബ് ബ്രാൻഡിൽ നിന്നും ആദ്യ മോഡലായ അയോണിക് 5 എന്ന വാഹനം കഴിഞ്ഞ മാസം ഹ്യുണ്ടായി ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രിക്ക് SVU വാഹനത്തിനെയാണ് കമ്പനി ആദ്യമായി വിപണിയിൽ കൊണ്ടുവരുന്നത്. 45 ഇവി കൺസെപ്റ്റിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് അയോണിക് 5 നെ അവതരിപിച്ചിട്ടുള്ളത്.

സ്റ്റൈലിഷ് ലുക്കിൽ വളരെ പ്രാധാന്യം കൊടുത്തിരിക്കുന്ന വാഹനത്തിന്റെ ഡിസൈൻ വളരെ ഷാർപ് ആൻഡ് ബോൾഡ് ആണ്. എന്നാൽ വാഹനത്തിന്റെ ഇന്റീരിയർ അടുത്ത തലമുറയിൽ ഇറങ്ങു്ന്ന വാഹനങ്ങളുടേതിന് സമാനമായ ഡിസൈൻ ആണ്. വളരെ വിശാലമായതും, കൺവീനിയന്റ് ആയതുമായ ഇന്റീരിയറിൽ ആധുനികമായ നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

വളരെ വലിയ ഡിസ്‌പ്ലൈ ഉള്ള ഇൻഫെർടെയ്ൻമെൻറ് സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത് ഭാവി വാഹനങ്ങളുടെ ഡിസൈനെ മുന്നിൽകണ്ടുകൊണ്ടാണ്. റെയർ വ്യൂ മിററുകൾക്ക് പകരമായി ക്യാമറകൾ ആണ് വാഹനത്തിൽ നല്കിരിക്കുന്നത്. പിന്നിലെ ദൃശ്യങ്ങൾ ആകുന്നതിനായി രണ്ടു ഡിസ്‌പ്ലൈകൾ വാഹനത്തിന്റെ ഉള്ളിൽ ഇരുവശവും കാണാൻ കഴിയും.

 

രൂപ ശൈലിയിൽ കൂടുതൽ പ്രാധാന്യം നൽകിയിൽട്ടുള്ള വാഹനത്തിനു 20 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും, ഷാർപ്പ് പിക്‌സലേറ്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ടൈൽ‌ലൈറ്റുകളും നൽകിയിട്ടുണ്ട്. രണ്ടു ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമായ വാഹനത്തിനു സിംഗിൾ-മോട്ടോർ RWD രീതിയിലോ, ഡ്യുവൽ മോട്ടോർ AWD രീതിയിലോ ലഭ്യമാണ്.

 

Leave a Reply