വമ്പൻ ലുക്കും കിടിലൻ ഫീച്ചറുകളുമായി ഹ്യൂണ്ടായ് ട്യൂക്‌സോൺ; പുതുതലമുറ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.

ഡിസൈൻ മികവിലും ഫീച്ചറുകളിലും എന്നും മുൻപന്തിയിൽ ഉള്ള വാഹനങ്ങൾ നിർമിക്കുന്ന ഹ്യൂണ്ടായ് അവരുടെ SUV നിരയിലേക്ക് ട്യുക്‌സോൺ എന്ന വാഹനത്തെ കൂടെ എത്തിക്കുകയാണ്. 2020 ൽ ആഗോളവിപണിയിൽ അവതരിപിപ്പിച്ച വാഹനം ഇപ്പോൾ ആദ്യമായി ആണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. നിലവിൽ ഉള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പിനെ ആണ് ഇന്ത്യൻ മാർക്കറ്റിൽ ഹ്യൂണ്ടായ് മോട്ടോർ കോർപ് എത്തിക്കുന്നത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി അപ്ഡേറ്റുകൾ പുതിയ ട്യുക്‌സോനിൽ നൽകിയിട്ടുണ്ട്.

നിരനിരയായി നൽകിയിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഗ്രിൽ, വിശാലമായ എയർ ഡാമോടുകൂടിയ പുതിയ ബമ്പർ, പുതിയ ഹെഡ്‌ലാമ്പുകൾ, ആംഗുലാർ ബോഡി ക്ലാഡിംഗ്, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ പുറത്തെ പ്രധാന ആകർഷണങ്ങൾ ആകുന്നു. വാഹനത്തിന്റെ ഉള്ളിലെ കാഴ്ച്ചയിൽ പ്രധാന ആകർശനം 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ആണ്. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്റ്റിവിറ്റികൾ ലഭിക്കും.

നിലവിൽ ആഗോളവിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്ന വാഹനമാണ് ട്യുക്സോൺ, ഇന്ത്യൻ വിപണിയിലും ട്യുക്സോൺ വലിയ സ്വാധീനമാകും എന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ മിസ്റ്റർ ഉൻസൂ കിം പറഞ്ഞു വാഹനത്തിന്റെ പ്രഖ്യാപന വേദിയിൽ പറഞ്ഞത്. മികച്ച സാങ്കേതിക വിദ്യയും ആധുനിക ഡിസൈനും സമാനതകളില്ലാത്ത സുരക്ഷ സംവിധാനങ്ങളും നൽകുന്ന വാഹനമായി ആണ് തങ്ങൾ ഈ വാഹനത്തിന്റെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് എന്നാണ് നിർമാതാകകളുടെ അവകാശവാദം. ഈ വര്ഷം ഒക്ടോബറിൽ വാഹനത്തിന്റെ ലോഞ്ചിങ് ഉണ്ടാകും എന്നാണ് അറിയിക്കുന്നത്

Leave a Reply