ഒറ്റ ചാർജിങ്ങിൽ 887.5 കിലോമീറ്ററുമായി ഹ്യൂണ്ടായ് നെക്‌സൊ. സ്വന്തമാക്കിയത് ലോക റൊക്കോഡ്.

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഹ്യുണ്ടായി നെക്സോ, സീറോ-എമിഷൻ വാഹനം വാഹനം ഇപ്പോൾ പുതിയ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ തവണ ചാർജിങ്ങിൽ 887.5 എന്ന ലോക റെക്കോർഡ് ആണ് ഹ്യുണ്ടായി നെക്സോ സ്വന്തമാക്കിയത്. പ്രശസ്ത റാലി ഡ്രൈവറായ ബ്രണ്ടൻ റീവ്സുമായി ചേർന്ന് ഹ്യുണ്ടായി ഓസ്‌ട്രേലിയ ടീം പുതിയ റൊക്കോഡ് സൃഷ്ട്ടിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ നിന്നും 887.5 കിലോമീറ്റർ അകലെയുള്ള ബ്രോക്കൺ ഹിൽ വരെ സഞ്ചരിച്ചാണ് നെക്സോ ലോക റെക്കോർഡ് സൃഷ്ടിച്ചത്. നിലവിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നതു 660 കിലോമീറ്റർ പരുതിയാണ്. ഇതിൽ നിന്നും 200 കിലോമീറ്ററിനും മുകളിൽ വാഹനം ഓടുക എന്നത് ശ്രേധേയമായ ഒരു കാര്യമാണ്. മെൽബൺ നഗരത്തിൽ നിന്നും ബ്രോക്കൺ ഹിൽ വരെയുള്ള 807 കിലോമീറ്റർ പിന്നിട്ട ശേഷവും കാറിൽ ഇന്ധനം ബാക്കിയുണ്ടായിരുന്നു.

അതിനാൽ സിൽവർട്ടൺ എന്ന ബ്രോക്കൺ ഹില്ലിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉൾനാടൻ പട്ടണത്തിൽ യാത്ര ധീർകിപ്പിച്ചു. ഒടുവിൽ വാഹനം ഇന്ധനം പൂർണമായും തീർന്നു നിൽക്കുമ്പോൾ 887.5 കിലോമീറ്റർ പിന്നിട്ടിരുന്നു. 13 മണിക്കൂറും 6 മിനിറ്റും നീണ്ട നിർത്താതെയുള്ള ഡ്രൈവ് ആണ് ചെയ്തത്. 66.9 കിലോമീറ്റർ ആയിരുന്നു കാറിന്റെ ശരാശരി വേഗത.

നിലവിൽ ഈ വാഹനത്തിനെ ഇന്ത്യയിലേക്ക് അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് ഹ്യൂണ്ടായ് ഇപ്പോൾ. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും 40 കിലോവാട്ട് ബാറ്ററി പായ്ക്കുമാണു വാഹനത്തിനു ശക്തി പകരുന്നത്. ഇതിൽ നിന്നും 161 bhp കരുത്തിൽ 395 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും വാഹനത്തിൽ നല്കിയിട്ടുണ്ട്.

ശക്തമായ ഈ പവർ സെറ്റപ്പിൽ 9.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. അതോടൊപ്പം മണിക്കൂറിൽ 179 കിലോമീറ്റർ വേഗവും വാഹനം കൈവരിക്കും.

Leave a Reply