വമ്പൻ ഡിസൈനിൽ i 20 യുടെ മൂന്നാം തലമുറ എത്തി.

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഒരു ഒരു ഹാച്ച് ബാക്ക് വാഹനമാണ് i 20. ഈ വാഹനത്തെ ഇന്ത്യയിൽ ആദ്യമായി ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത് 2008 ലാണ്. ശേഷം 2014 ൽ ഈ വാഹനത്തെ പിൻവലിച്ചു കൊണ്ട് i 20 യുടെ രണ്ടാം തലമുറയെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. എലൈറ്റ് i 20 എന്ന പേരിലാണ് പിന്നീട് വാഹനം വിപണിയിൽ എത്തിച്ചത്. വളരെ ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്ത ഈ വാഹനം ആദ്യ കാഴ്ച്ചയിൽ തന്നെ ഏതൊരു വാഹനപ്രേമിയുടെയും മനസ്സിൽ ഇടം പിടിക്കുന്നതായിരുന്നു.

മികച്ച ഡ്രൈവിംഗ് അനുഭവവും ആകര്ഷകമായ ഡിസൈനും വാഹനത്തെ ഇന്ത്യലെ തന്നെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഹാറ്ച്ചബാക്ക് മോഡലാക്കി മാറ്റി. പഴയ i 20 യിൽ നിലനിന്നിരുന്ന കോമൺ കംപ്ലെയ്റ്റുകളെ പരിഹരിച്ചുകൊണ്ടുമായിരുന്നു ഈ വാഹനത്തെ അവതരിപ്പിച്ചത്. വിപണിയിലെ നിറസ്വാധീനമായിരുന്ന ഈ വാഹനത്തെ 2019 ൽ വീണ്ടും ഫേസ് ലിഫ്റ്റിന് വിധേയമായിരുന്നു. വാഹനത്തിന്റെ തനതു ശൈലിയിൽ മാറ്റം വരുത്താതെ ചെറിയ തരത്തിലുള്ള അപ്ഡേറ്റുകൾ മാത്രമായിരുന്നു അപ്പോൾ നടത്തിയിരുന്നത്.


എന്നാൽ ഇപ്പോൾ i 20 യെ പൂർണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് i20യുടെ മൂന്നാം തലമുറയെ കമ്പനി പുറത്തിറക്കാൻ പോകുന്നത്. വാഹനനത്തിന്റെ എല്ലാ ഘടകങ്ങളും നവീകരണത്തിന് വിധേയമാക്കിയിട്ടുണ്ട്. കൂടുതൽ സ്പോര്‍ട്ടി ഡിസൈനിൽ ആണ് പുതിയ i 20 എത്തുന്നത്. ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, പുത്തൻ ശൈലിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, എന്നിവ വാഹനത്തിന്റെ മുൻവശത്തെ സവിശേഷതകൾ ആണ്.


ഹ്യുണ്ടായിയുടെ ഇപ്പോൾ ഇറങ്ങുന്ന പ്രീമിയം കാറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള connect car സാങ്കേതിക വിദ്യ ഈ വാഹനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും എന്നിവയും കാറിനുള്ളില്‍ ലഭ്യമാക്കും. വരാനിരിക്കുന്ന വാഹനം ഇപ്പോൾ നിലവിലുള്ള i 20 യെക്കാൾ വലുപ്പത്തിൽ കൂടുതൽ ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതു വാഹനത്തെ കൂടുതൽ വിശാലമാക്കും. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply