ഞെട്ടിക്കുന്ന ഡിസൈനിൽ ഹ്യുണ്ടായി EON തിരിച്ചു വരുന്നു ?

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ വാഹനമായ EON എന്ന ഹാച്ച് ബാക് മോഡൽ വിപണിയിൽ കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഒരു വാഹനമാണ്. ഈ സെങ്‌മെന്റിൽ ഇറങ്ങുന്ന വാഹനങ്ങളെ അപേക്ഷിച്ചു കൂടുതൽ വിശാലമായ ഉൾവശം ഈ വാഹനം തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കളെ ആകർഷിച്ചു. 3 സിലിണ്ടർ പെട്രോൾ എൻജിനിൽ വന്നിരുന്ന വാഹനത്തിനു 799 CC, 1000 CC എന്നീ രണ്ടു എൻജിൻ വകഭേദങ്ങളിൽ ലഭ്യമായിരിന്നു.

എന്നാൽ 2019 ഒക്ടോബറിൽ നടപ്പാക്കാനിരിക്കുന്ന പുതിയ സുരക്ഷാ ചട്ടങ്ങൾക്കും 2020 ഏപ്രിലിൽ നടപ്പാക്കിയ ഭാരത് സ്റ്റേജ് ആറാം ചട്ടങ്ങൾക്കും വാഹനം വിധേയമാകാത്തതിനാൽ 2019 സെപ്റ്റംബർ അവസാനത്തോടെ EON എന്ന ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന ഈ വാഹനം ഹ്യുണ്ടായ് ഇന്ത്യ ലിമിറ്റഡ് നിർത്തലാക്കുകയായിരിന്നു.

ഇപ്പോൾ ഈ വാഹനത്തിന്റെ രണ്ടാം വരവിനു തയ്യാറെടുക്കുകയാണ് ഹ്യുണ്ടായി എന്നാണ് വാഹനലോകത്തു നിന്നും അറിയുന്ന വിവരം. ഹാച്ച് ബാക്ക് മോഡലിന് പകരം മിനി SUV വാഹനമായി ആയിരിക്കും ഇനി EON എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനോടകം തന്നെ പുതിയ മിനി SUV EON നിന്റെ ഡിസൈനുകൾ സോഷ്യൽ മീഡിയകളിൽ എത്തുകയും ചെയ്‌തു.

പുതിയ ഡിസൈനിൽ എത്തുന്ന ഈ വാഹനം മുന്പു്ള്ള EON നിന്റെ ഡിസൈനിൽ നിന്നും തികച്ചും വെത്യസ്തമാണെന്ന് പറയാം. വലിയ മുൻഭാഗവും പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ടയറുകളും വാഹനത്തിനു കൂടുതൽ പരുക്കൻ ഭാവം നൽകുന്നതാണ്. ഈ വാഹനത്തെ കുറിച്ച് ഹ്യുണ്ടായി ഔദോധികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പുതിയ ഡിസൈനിലുള്ള EON നിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാം.


ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വിശേഷങ്ങളും ടിപ്‌സുകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഷെയർ ചെയ്യൂ.

Leave a Reply