ഹ്യൂണ്ടായ് ഇയോണിന് പിന്മുറക്കാരൻ എത്തുന്നു; ഇലക്ട്രിക്ക് എൻജിനിൽ ?

കൊറിയൻ വാഹനനിര്മാതാൽ ആയ ഹ്യൂണ്ടായ് പുതുതായി ഒരു വാഹനത്തെ അവതരിപ്പിക്കുകയാണ്. നിലവിൽ എസ്.യു.വി, മിഡ്-സൈസ് എസ്.യു.വി, കോംപാക്ട് എസ്.യു.വി. എന്നിങ്ങനെ എല്ലാ ശ്രേണികളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ഹ്യൂണ്ടായ് മൈക്രോ SUV സെഗ്മെന്റിൽ ഉള്ള വാഹനത്തെ ആണ് പുതുതായി അവതരിപ്പിക്കുവാൻ പോകുന്നത്. AX 1 എന്ന കോഡ് നൽകിയിട്ടുള്ള വാഹനത്തിന്റെ ടീസർ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ മാതൃരാജ്യമായ കൊറിയയിൽ ആയിരിക്കും വാഹനം ആദ്യമായി ലോഞ്ച് ചെയ്യുക എന്നാണ് സൂചന. തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വാഹനത്തെ എത്തിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. കൊറിയയിൽ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ ഇലക്ട്രിക്ക് വാഹനമായി ആയിരിക്കും AX 1 എത്തുക. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ തുടക്കത്തിൽ പെട്രോൾ എൻജിനിൽ ആയിരിക്കും വാഹനത്തെ അവതരിപ്പിക്കുക.

ശേഷം വാഹനത്തിനെ ഇലക്ട്രിക്ക് പതിപ്പിനെയും ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ ഹ്യൂണ്ടായ് നിർത്തലാക്കിയ ഇയോൺ എന്ന ചെറു ഹാച്ച് ബാക്ക് വാഹനത്തിന്റെ പിന്മുറക്കാരാൻ ആയി ആണ് ഇന്ത്യയിൽ AX 1 എത്തുക. കമ്പനി പുറത്തുവിട്ട ടീസർ അനുസരിച്ചു ഡിസൈനിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് വാഹനത്തിനെ അവതരിപ്പിക്കുക എന്ന് വ്യക്തമാണ്.

ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിന്റെ ഡിസൈനിൽ അടിസ്ഥാനമായിട്ടുള്ള K1 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും നിര്‍മിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ എത്തുന്ന വാഹനത്തിനു 82 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുവാൻ സാധിക്കും. ഓട്ടോമാറ്റിക്, മാനുവൽ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. എന്നാൽ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെക്തമാക്കിയിട്ടില്ല.

Leave a Reply