വിമാനം ബ്രേക്ക് ചെയ്ത് നിർത്തുന്നത് എങ്ങനെ ; വീലിൽ മാത്രമാണോ ബ്രേക്ക് ?

ഈ കഴിഞ്ഞ ഏഴാം തീയതി രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടം നമ്മെയെല്ലാം കണ്ണീരിൽ ആഴ്ത്തിയ സംഭവമാണ്. ഈ അപകടത്തെ കുറിച്ച് പല തരത്തിലുള്ള വിശദീകരണം വന്നെങ്കിലും ബ്രെക്കിങ്ങിൽ വന്ന അഭാവമാണ് അപകടത്തിന്റെ പ്രധാന കാരണം എന്നാണ് അറിയുന്നത്. അതിനാൽ തന്നെ നമ്മൾ ഇവിടെ പരിശോധിക്കുന്നത് എങ്ങനെയാണു വിമാനത്തിനെ ബ്രെക്ക് ചെയ്‌തു നിർത്തുന്നത് എന്നാണ്. വിമാനത്തിന്റെ ബ്രെക്കിങ്ങിന്റെ പരിധി നിശ്ചയിക്കുന്നത് അതിന്റെ ഭാരത്തിനെ അടിസ്‌ഥാനമാക്കിയാണ്.

ഭാരം കൂടുന്നതിന് അനുസരിച്ചു വിമാനം നിർത്തുന്നതിനു കൂടുതൽ ബ്രേക്കിങ് ക്ഷമതയും കൂടുതൽ സ്ഥലവും വേണ്ടി വരുന്നു കരിപ്പൂർ അപകടത്തിൽ പെട്ട വിമാനത്തിന്റെ ഭാരം 70 ടൺ ആയിരിന്നു. ഈ വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേഗത 250 Km/H മുതൽ 270 Km/H വരെ വേഗത്തിലായിരിക്കും. ഈ വേഗതയിൽ വരുന്ന 70 ടൺ ഭാരമുള്ള ഒരു വസ്തുവിനെ പൂജ്യം വേഗത്തിൽ എത്തിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. സാധാരണ കാറിലും ബസ്സിലുമൊക്കെ ഉള്ളതുപോലെ ടയറുകൾ വഴിയാണ് വിമാനവും ബ്രേക്ക് ചെയ്യുന്നത്.

എന്നാൽ വിമാനത്തിന്റെ ടയറിന്റെ വലിപ്പം വിമാനത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ വളരെ ചെറുതാണ്. ഒരു വലിയ ട്രക്കിനു ഓട്ടോറിക്ഷയുടെ ചക്രങ്ങൾ ഘടിപ്പിക്കുന്നതിയിന് തുല്യമാണിത്. അതുകൊണ്ട് തന്നെ ടയറുകൾക്ക് പുറമെ മൂന്ന് ബ്രേക്കിങ് സിസ്റ്റവും കൂടെ ഇതിനായി പ്രവർത്തിക്കുന്നു. ഈ ബ്രേക്കിങ് സിസ്റ്റത്തെ എയ്‌റോ ഡൈനാമിക് ബ്രേക്കിങ് എന്നാണ് പറയുന്നത്. ഇതിൽ ഒന്ന് വിമാനത്തിന്റെ ചിറകുകളിൽ പിന്നിലായി താഴേക്ക് തള്ളി നിൽക്കുന്ന ഫ്ലാപ്സ് എന്ന ഘടകമാണ് ഇതു വിമാനത്തിന്റെ നേർക്ക് വരുന്ന എയറിനെ തടഞ്ഞു വിമാനത്തിന്റെ വേഗം കുറയ്ക്കും.

വിമാനത്തിന്റെ പറക്കാൻ സഹായിക്കുന്നതിൽ പ്രധാന ഘടകവും ഇതു തന്നെയാണ്. അടുത്തത് ചിറകിനു പിന്നിലുള്ള മുകളിലേക്ക് തള്ളി നിൽക്കുന്ന ഫ്ലാപ്പ് ആണ്. ഇതിനെ സ്പീഡ് ബ്രേക്ക് എന്നാണ് വിളിക്കുന്നത്. വിമാനത്തിന്റെ വേഗം കുറക്കുന്നതിനായി ആണ് ഇതു ഉപയോഗിക്കുന്നത് വിമാനം പറക്കുമ്പോഴും വേഗം കുറക്കുവാൻ ഈ സ്പീഡ് ബ്രേക്ക് സഹായിക്കും. വിമാനത്തിന്റെ ബ്രേക്കിങ്ങിനെ കുറിച്ച് വിശദമായി മനസ്സിലാകാൻ ചുവടെയുള്ള വീഡിയോ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply