ഹോണ്ടയുടെ ആദ്യ ആദ്യ ഇലക്ട്രിക് വാഹനം എത്തി.

വാഹനലോകത്തിന്റെ ഭാവി ഇനിമുതൽ ഇലക്ട്രിക് വാഹനങ്ങളിൽ ആണെന്ന് മനസ്സിലാക്കി ഇപ്പോൾ എല്ലാ വാഹനനിര്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ ചെലുത്തുകയാണ്. ഇതേ തുടർന്ന് നിരവധി നിർമാതാക്കൾ അവരുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. മറ്റു ചില കമ്പനികൾ ഇലക്ട്രിക്ക് വാഹനങ്ങളുടെ പണിപ്പുരയിലുമാണ്.

ഇപ്പോൾ ഹോണ്ട അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു ചെറിയ ഹാച്ച് ബാക്ക് മോഡലായി ആണ് ഹോണ്ട ഈ വാഹനത്തെ അവതരിപിപ്പിച്ചിരിക്കുന്നതു. Honda E എന്ന് പേര് നല്കിയിരിക്കുന്ന വാഹനം ഈ മാസത്തിന്റെ തുടക്കത്തിൽ യൂറോപ്പിൽ ആണ് അവതരിപ്പിച്ചത്. ഒക്ടോബർ അവസാനത്തോടുകൂടെ ഈ വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്.

എന്നാൽ നിലവിൽ ഈ വാഹനം യൂറോപ്പിലും ജപ്പാനിലും മാത്രമായിരിയ്ക്കും ലഭ്യമാകുക. സിറ്റി ഡ്രൈവിങ്ങിനു കൂടുതൽ മുൻഘടന കൊടുക്കുന്ന രീതിയിൽ ആണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. റിയർ വ്യൂ മിററുകൾക് പകരം ക്യാമറകൾ ആണ് സ്‌ഥാപിച്ചിരിക്കുന്നതു. ഇതിനായി രണ്ടു ഡിസ്‌പ്ലൈ വാഹനത്തിനുള്ളിലായ് ഇരു വശത്തും നൽകിയിരിക്കുന്നു. ഇതു ചെറിയ ഇടുങ്ങിയ സ്ഥലത്തുകൂടെയും വാഹനത്തിനു സഞ്ചരിക്കാൻ സഹായിക്കും.

വാഹനത്തിന്റെ ഡാഷ്ബോർഡ് നിറയെ നീണ്ടു നിൽക്കുന്ന ഇൻഫെർടെയ്ൻമെൻറ് സിസ്റ്റം ആണ് ഈ വാഹനത്തിനുള്ളിൽ നൽകിയിരിക്കുന്നത്. കോംപാക്ട് ഡിസൈനിൽ വരുന്ന ഈ വാഹനം ഹോണ്ടയുടെ തന്നെ ആദ്യ ഇലക്ട്രിക്ക് വാഹനമാണ്. 33,000 യൂറോയാണ് ഈ വാഹനത്തിന്റെ വില. പരീക്ഷണാർത്ഥം യുറോപ്പിലും ജപ്പാനിലും മാത്രം എത്തുന്ന ഈ വാഹനം അടുത്ത് തന്നെ മറ്റുള്ള രാജ്യങ്ങളിലേക്കും എത്തിക്കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. വിഡിയോ കാണാം.

ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply