27 കിലോമീറ്റർ മൈലേജുള്ള പെട്രോൾ ഹൈബ്രിഡ് കാറുമായി ഹോണ്ട; Honda City e:HEV

ഈ വർഷം ഹോണ്ട പുതിയ ഒരു വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് അറിയിച്ചിരിക്കുകയാണ്. ഹോണ്ടയുടെ ഏറ്റവും ജനപ്രിയ സെഡാൻ കാറായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിനെ ( ഹോണ്ട സിറ്റി e:HEV ) ആണ് പുതുതായി എത്തിക്കുന്നത്. തായ്‌ലൻഡിൽ ഇതിനോടകം വില്പന ആരംഭിച്ച വാഹനം ദീപാവലിക്ക് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് എൻജിനിൽ എത്തുന്ന വാഹനം മികച്ച ഇന്ധനക്ഷമത നൽകുന്നു എന്നത് ശ്രദ്ധേയമാണ്. 98 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും, 109 bhp വാഗ്ദാനം ചെയ്യുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേഷൻ (ISG) ഇലക്ട്രിക് മോട്ടോറും ഉൾക്കൊള്ളുന്നതാണ് ഹൈബ്രിഡ് എൻജിൻ യൂണിറ്റ്.

ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഹനത്തിൽ ലഭ്യമാണ്. കുറഞ്ഞ വേഗതയിൽ ഇലക്ട്രിക് ഡ്രൈവ് മോഡിൽ കാർ സഞ്ചരിക്കുമ്പോൾ പൂർണമായും വൈദ്യുതോർജ്ജത്തിലാകും വാഹനം പ്രവർത്തിക്കുക. ഹൈബ്രിഡ് ഡ്രൈവ് മോഡിൽ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഒപ്റ്റിമൽ പവർ വാഹനത്തിനു നൽകുന്നു.

ഉയർന്ന വേഗത്തിലേക്ക് മാറുമ്പോൾ പെട്രോൾ എഞ്ചിനിലേക്ക് വാഹനം മാറും. നിലവിൽ സെഗ്മെന്റിൽ ഉള്ള വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്ന കാറിയിരിക്കും പുതിയ ഹോണ്ട സിറ്റി. 27 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമതയാണ് പുതിയ ഹോണ്ട സിറ്റി e:HEV വാഗ്ദാനംചെയ്യുന്നത്. 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പുതിയ സിറ്റി ഹൈബ്രിഡിന് വില പ്രതീക്ഷിക്കുന്നത്.

Leave a Reply