ഹൈനസിന് പിന്നാലെ CB 350 RS ക്ലാസിക് അവതരിപ്പിച്ചു. വിപണി തൂത്തുവാരാൻ ഹോണ്ട.

ഹോണ്ടയുടെ വിജയ വാഹനമായ ഹൈനസിനു പിന്നാലെ മറ്റൊരു ക്ലാസിക് ബൈക്കിനെ കൂടെ അവതരിപ്പിക്കുകയാണ് ഹോണ്ട. നിലവിലെ ഹൈനസിന്റെ അപ്ഗ്രേഡഡ് പതിപ്പ് സിബി 350 RS ആണ് ഹോണ്ട പുതുതായി വിപണിയിൽ എത്തിക്കുന്നത്. ഹോണ്ടയുടെ പഴയകാല CB ശ്രേണിയിൽ ആണ് വാഹനം എത്തുന്നത്. എന്നിരുന്നാലും പുതിയ കാലഘട്ടത്തിനു അനുയോയുമായ ഡിസൈനിൽ ആണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

നിലവിലെ ഹൈനസിൽ ഉണ്ടായിരുന്ന 348 CC എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് പുതിയ ഹൈനസ് സിബി 350 RS നും നൽകിയിരിക്കുനതു. അതോടൊപ്പം പുനർരൂപീകരണം ചെയ്ത ഡേടൈം റണ്ണിങ് ലാംപ്, മാറ്റങ്ങൾ വരുത്തിയ മുൻ മഡ്ഗാർഡ്, നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്‌ലാംപ്, കറുപ്പ് നിറത്തിലുള്ള അലോയ് വീൽ, എന്നിവ പുതിയ ബൈക്കിൽ ഉൾപ്പെടുന്നു.


സ്ലിപ്പർ ക്ലച് സംവിധാനമുള്ള അഞ്ചു സ്പീഡ് ഗീയർബോക്സാണു ബൈക്കിനു പവർ ട്രാൻസ്മിഷൻ നൽകുന്നത്. 348 CC കാപ്പാസിറ്റിയുള്ള ഈ എൻജിനിൽ നിന്നു 5,500 rpm ൽ 21 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 nm ടോർക്കും സൃഷ്ടിക്കും CB 350 RS നു കഴിയും. നിലവിൽ ഒരു വേരിയന്റിൽ മാത്രം എത്തുന്ന വാഹനത്തിനു 1.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Leave a Reply