മാരുതി ബ്രെസയ്ക്കും ഹ്യുണ്ടായി വെന്യുവിനും എതിരാളിയുമായി ഹോണ്ട എത്തുന്നു.

ഹോണ്ടയിൽ നിന്നും പുതിയ രണ്ടു SUV കൾ വിപണിയിലേക്ക് എത്തുകയാണ്. ഒരു മിഡ് സൈസ് SUV യും, ഒരു കോംപാക്‌ട് SUV യുമാണ് ഹോണ്ട പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയും ജപ്പാനും സംയുക്തമായാണ് പുതിയ വാഹനങ്ങൾ എത്തിക്കുക. അടുത്ത വർഷത്തിൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കും. നിലവിലുള്ള ക്രോസ് ഓവർ SUV ആയ WRV യുടെ പകരക്കാരൻ ആയി ആണ് പുതിയ മിഡ് സൈസ് SUV എത്തുക.

വിപണയിൽ ഏറെ പ്രതിയോഗികൾ ഉള്ള ഒരു ക്യാറ്റഗറിയാൻ സബ് ഫോർ മീറ്റർ SUV കളുടേതു. അതിനാൽ തന്നെ ഹോണ്ടയ്ക്ക് ഇവിടെ നിരവധി എതിരാളികൾ വിപണിയിൽ ഉണ്ടാകും. പ്രധാനമായും ഹോണ്ടയുടെ പുതിയ മിഡ് സൈസ് SUV വിപണിയിൽ നേരിടുന്നത് മാരുതി ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടാറ്റ നെക്സോൺ എന്നീ വാഹനങ്ങളുമായി ആയിരിക്കും.

ഇന്തോനേഷ്യയിൽ നടന്ന മോട്ടോർ ഷോയിൽ ഹോണ്ട അവതരിപ്പിച്ച RS എന്ന കോൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ചെറു SUV നിർമിക്കുക. 1.5 ലിറ്റർ ഡീസൽ എൻജിനിലും, 1.2 ലിറ്റർ പെട്രോൾ എൻജിനിലും വാഹനം ലഭ്യമാകും. ഇന്ത്യൻ മാർക്കറ്റിൽ വലിയ വിൽപ്പന കൈവരിക്കുന്ന ഒരു കാറ്റഗറി കൂടിയാണ് ഈ സബ് ഫോർ മീറ്റർ SUV സെഗ്മെന്റ്. അതിനാൽ തന്നെ പ്രതി വര്ഷം 66000 മുതൽ 74400 യൂണിറ്റുകൾ വരെ വിൽക്കാനാവും എന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

സബ് ഫോർ മീറ്റർ SUV ക്ക് പുറമെ എത്തുന്ന കോംപാക്ട് SUV പ്രധാനമായും വിപണിയിൽ മത്സരിക്കുക ഹ്യുണ്ടായിയുടെ ക്രെറ്റയോടും, കിയാ സെൽറ്റസിനോടും ആയിരിക്കും. ഹോണ്ട സിറ്റിയിൽ ഉപയോഗിച്ചിരിക്കുന്ന പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എൻജിനുകൾ ആണ് ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ 5 സീറ്റർ വാഹനത്തിന്റെ അവതരിപ്പിക്കുകയും, പിന്നീടു വാഹനത്തിന്റെ 7 സീറ്റ് പതിപ്പിനെ എത്തിക്കാനുമാകും കമ്പനി പദ്ധതിയിടുന്നത്.

Leave a Reply