മോഹവിലയിൽ അമേസിംഗ് ലുക്കിന് ഹോണ്ട അമേസ്. കോംപാക്ട് സെഡാൻ സെഗ്മെന്റിൽ തിളങ്ങാൻ ഹോണ്ട

ജപ്പാൻ വാഹനനിര്മാതാക്കൾ ആയ ഹോണ്ട അവരുടെ ജനപ്രിയ കോംപാക്‌ട് SUV ആയ അമൈസിന്റെ 2021 ലെ പുതുതലമുറ വേർഷൻ വിപണിയിൽ എത്തിച്ചു. പ്രധാനമായും വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈനിൽ പരിഷ്‌കരണങ്ങൾ കൊണ്ട് വന്നാണ് വാഹനം എത്തിയിരിക്കുന്നത്. ഇതിൽ പ്രധാനമായുമുള്ളതു മുൻവശത്തെ ഗ്രില്ലിലും ഹെഡ് ലൈറ്റിലുമാണ്. ഇത് വാഹനത്തിന്റെ കാഴ്ച്ച കൂടുതൽ ആകർഷകമാക്കി. ബമ്പറിലും ഫോഗ് ലാബിലും എല്ലാം പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

വിപണിയിൽ ഈ സെഗ്മെന്റിൽ മത്സരിക്കുന്ന മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഡിസൈൻ മികവിൽ പുത്തൻ അമൈസ് മുന്നിട്ട് നിൽക്കും. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ഹോണ്ട അമേസിന്റെ പ്രധാന എതിരാളികള്‍ മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്‍പയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവരാണ്. പുതിയ പരിഷ്കരിച്ച 15 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു. ആകർഷകമായ 5 നിറങ്ങളിലും വാഹനം ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ടോപ് സെല്ലിങ് കാറുകളുടെ ലിസ്റ്റിൽ പലതവണ ഇടംപിടിച്ചിട്ടുള്ള ഒരു വാഹനമാണ് ഹോണ്ട അമേസ്. 2013 ൽ വിപണയിൽ എത്തിയ അമേസിന്റെ ആദ്യ തലമുറ വാഹനം അന്ന് ഹോണ്ടയുടെ ഏറ്റവും വിട്ടുപോയ കാറുകളിൽ ഒന്നാമതായിരുന്നു. ഈ കാലയളവിൽ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ അന്ന് വിറ്റു പോയത്. പിന്നീട് 2018 അമേസിന്റെ രണ്ടാം തലമുറയെ ഹോണ്ട വിപണിയിൽ എത്തിച്ചു. ഈ കാറിനും വിപണയിൽ വിജയിക്കുവാൻ കഴിഞ്ഞു.

ഇപ്പോൾ കൂടുതൽ പരിഷ്‌കാരങ്ങളോടെ എത്തിയിരിക്കുന്ന പുതു തലമുറ അമെയ്‌സ് കോംപാക്ട് സെഡാൻ സെഗ്മെന്റിൽ തിളങ്ങാൻ കഴിയും എന്ന ആത്മവിശ്വാസത്തിൽ ആണ് നിർമാതാക്കൾ. E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് പരിഷ്കരിച്ച പതിപ്പ് വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാണ്. 6.32 ലക്ഷം രൂപമുതൽ 11.15 ലക്ഷം രൂപ വരെയാണ് വാഹനത്തിനു വിലവരുന്നതു.

Leave a Reply