SUV കളിലെ കരുത്തൻ പുത്തൻ ടാറ്റ ഹാരിയാറിന്റെ വിശേഷങ്ങൾ

ടാറ്റായുടെ ഇതുവരെ ഇറങ്ങിയ വാഹനങ്ങളിൽ ഏറ്റവും കരുത്തനായ suv ഏതെന്നു ചോദിച്ചാൽ അതിനുത്തരം ടാറ്റാ ഹരിയെർ എന്ന് നിസ്സംശയം പറയാം. ലാൻഡ് റോവറിന്റെ ഒമേഗ പ്ലാറ്റഫോമിലാണ് ഹാരിയറിന്റെ നിർമാണം. ഹാരിയറിന്റെ ഡിസൈൻ ടാറ്റായുടെ ഇമ്പാക്ട് ഡിസൈൻ  2.0 തത്വത്തിലൂന്നിയാണ് അതുകൊണ്ട് തന്നെ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ആണു ഹാരിയറിന്റേത്. വളരെ വ്യത്യസ്തമായി ഹെഡ്‍ലാംപിനു മുകളിലായിട്ടാണ് ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ കൊടുത്തിരിക്കുന്നത് കൂടാതെ ഇന്ഡിക്കേറ്ററുകൾ കൂടി ഡി ആർഎൽ ഇൽ തന്നെ ആണു കൊടുത്തിരിക്കുന്നത്

ലാൻഡ്‌റോവറിന്റെ ഇവൊക് വേലർ പോലുള്ള വാഹനങ്ങളിൽ നിന്നും പ്രചോദനം ഉള്കൊണ്ടിട്ടാണ് ഹാരിയാറിന്റെ ഡിസൈൻ പിന്നിലേക്ക് ഇറങ്ങി വരുന്ന റൂഫ് ലൈൻ, വലിയ വീൽ  ആർച്ചുകൾ സൈഡ് ക്ലാഡിങ്ങുകൾ ഇവയെല്ലാം ലാൻഡ് റോവറിനെ അനുസ്മരിപ്പിക്കുന്നതാണ്. 17 ഇഞ്ച് 5സ്പോക്ക് അല്ലോയ്‌വീൽസ് ആണു ഹാരിയറിനുള്ളത്. മികച്ച സ്റ്റെബിലിറ്റി കിട്ടുന്നതിന് വേണ്ടി കൂടിയ  വീൽ ബേസ് ആണു ഹാരിയറിന് 2741 mm. കൂടാതെ 205mm  ഗ്രൗണ്ട് clearance ഉം വാഹനത്തിനുണ്ട്.

സോഫ്റ്റ്‌ ഫിനിഷ് ഡാഷ്‌ബോർഡ്  ആണു ഹാരിയറിലുള്ളത് കൂടാതെ ഓക്‌വുഡ്  ഫിനിഷും. പ്രീമിയും ലെതർ സീറ്റ്സ് ആണുള്ളത്. 7 ഇഞ്ച് ടിഎഫ്‌ടി  കളർ ഡിസ്പ്ലേ ആണു കൺസോളിൽ ഉള്ളത് കൂടാതെ 8.8 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം കൂടെയുണ്ട് ഹാരിയറിൽ.സ്റ്റീറിങ്ങിൽ ഇന്ഫോടെയ്ന്മെന്റ് കോൺട്രോളിന്റെയും ക്രൂയിസ് കോൺട്രോളിന്റെയും സ്വിച്ചുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2 ലിറ്റർ ക്രയോടെക് ഡീസൽ എൻജിന് 140 ബിഎച്ച്പി പവറും 350 എൻ എം ടോർക്കുമാണുള്ളത്.

6 സ്പീഡ് ട്രാൻസ്മിഷൻ ആണു ഹാരിയറിനുള്ളത് കൂടാതെ സിറ്റി, ഇക്കോ. സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുണ്ട് ഇത് കൂടാതെ വ്യത്യസ്ത സാഹചര്യങ്ങൾ വാഹനം ഓടിക്കുന്നതിനു വേണ്ടി വെറ്റ്, റഫ്, നോർമൽ മോഡുകൾ  കൂടെ ഉണ്ട് . സേഫ്റ്റിയിൽ മുന്നിലാണ് ഹാരിയർ 6 എയർബാഗ്സഉം എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ  സിസ്റ്റം, കോർണർ സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ ഡിസെന്റ് കണ്ട്രോൾ തുടങ്ങി ഒട്ടനവധി സേഫ്റ്റി ഫീച്ചറോടുകൂടിയാണ് ഹാരിയർ വന്നിട്ടുള്ളത്.


വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വിശേഷങ്ങളും ടിപ്‌സുകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഷെയർ ചെയ്യൂ.

Leave a Reply