ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിനിന്റെ വിശേഷങ്ങൾ

ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ ട്രെയിനിന്റെ വിശേഷങ്ങളാണ് ഇന്ന് കൂട്ടുകാരുമായി പങ്കുവെക്കുന്നത്. ഉത്തർപ്രദേശിലെ ലക്നൗവിൽനിന്നും തുടങ്ങി ഡൽഹിവരെ ആണ് ഇതിന്റെ സർവിസ് നിലവിൽ ഉള്ളത്. ഞാൻ പോകാൻ ഉദ്ദേശിക്കുന്നതാണ് ലക്‌നൗവിൽ നിന്നും ഡൽഹിയിലേക്ക് ആണ്. 6.10 നാണു ട്രെയിൻ ലക്‌നൗവിൽ നിന്നും പുറപ്പെടുന്നത്. സാധാരണ ട്രെയിനുകളിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങളിലുള്ള ഐർഹോസ്റ്റസിനെ പോലെ ക്യാബിൻ ക്രൂ നമ്മെ സ്വീകരിക്കാൻ ഈ ആഡംബര ട്രെയിനിൽ ഉണ്ടാകും.

അതിനുള്ള കാശും അതിന്റെ ടിക്കറ്റിൽ ഉണ്ട് എന്നതാണ് വാസ്‌തവം. കാരണം ടിക്കറ് ചാർജ് കുറച്ചു കൂടുതലുത്തന്നെയെന്ന് പറയേണ്ടിവരും. ലക്‌നാവിൽ നിന്നും ഡെൽഹിയിലേക്ക് പോകുവാൻ എനിക്ക് ടിക്കറ്റിന് 2700 രൂപ ചിലവായി. എന്നാലും ഇതിന്റെ വിശേഷങ്ങൾ ഒന്ന് അറിയാൻ തന്നെയാണ് തീരുമാനം.ട്രെയ്‌നിനായുള്ള അനോൺസ്‌മെന്റിൽ പോലുമുണ്ട് വത്യാസം. യാത്രക്കാർക്ക് കേൾക്കുമ്പോൾ ഇമ്പമുള്ള ശബ്ദത്തോട് കൂടെയാണ് അനോൺസ്‌മെന്റിൽ പോലും നടത്തുന്നത്.

എന്തായാലും ഇപ്പൊ ട്രെയിൻ പുറപ്പെടാൻ സമയമായി. ട്രെയിന്റെ ഉള്ളിലേക്ക് ഞാനും കയറി. അൽപ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ ഓടി തുടങ്ങി. ഇതിനുള്ളിൽ കയറിയപ്പോൾ എനിക്ക് ഇതിന്റെ ഉള്ളിലെ ശബ്‌ദം ഒഴിച്ച് ബാക്കിയെല്ലാം വ്യത്യസ്തമായാണ് തോന്നിയത്. ഈ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത് രാജകീയമായ ഒരു യാത്ര തന്നെയാണ്. നല്ല വിശാലമായ പുഷ്ബാക്ക് സീറ്റുകളാണ് ഇതിലുള്ളത്. കാലുകൾക്ക് സുഖകരമായി വെച്ച് യാത്ര ചെയ്യാനുള്ള ഒരു ലെഗ്‌സപ്പോർട് സീറ്റിന്റെ അടിയിൽ കടിപ്പിച്ചിരിക്കുന്നു.

ഇതു ഒരു ലിവർ ഉപയോഗിച്ച് ഉയർത്താവുന്നതാണ്. ഇവയെല്ലാം നല്ല കോളിറ്റിയിൽ തന്നെ നിർമിച്ചിരിക്കുന്നു. കൂടാതെ വല്ല ഗുണമേന്മയുള്ള ഭക്ഷണവും ഇതിൽ നൽകുന്നുണ്ട്. പിന്നെ ഈ ട്രെയിനിൽ എടുത്തു പറയേണ്ടത് ഇതിന്റെ വൃത്തി തന്നെയാണ്. അതിനായി ഒരാൾ സദാ സമയവും ക്യാബിൻ വൃത്തിയാക്കികൊണ്ടിരിക്കുന്നുമുണ്ട്. നമ്മൾ സാധാരണ ട്രെയിൻ യാത്രകളിൽ ഏറ്റവും കൂടുതൽ പരാതിപറയാറുള്ളതും വൃത്തിയില്ലായ്മ്മ തന്നെയാണ്. ഈ പ്രശ്‌നത്തിന് ഉത്തമ മാതൃക തന്നെയാണ് ഈ ട്രെയിൻ.

അതോടൊപ്പം യാത്രക്കാർക്ക് ലഗേജുകൾ വെക്കാനും മറ്റെന്തു സഹായത്തിനുമായി ആളുകളും ഇതിൽ ഉണ്ട്. മുൻപ് പറഞ്ഞത് പോലെ ട്രിനിന്റെ ശബദം മാറ്റി നിർത്തിയാൽ ഇതിലുള്ള എല്ലാം നമ്മുടെ സാധാരണ ട്രെയിനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ ട്രെയിനിന്റെ കൂടുതൽ വിശേഷങ്ങളും കാഴ്ചകളും നിങ്ങൾക് വിഡിയോയിൽ കാണാവുന്നതാണ്. വെത്യസ്തമായ ഈ കാഴ്ചകളും അറിവുകളും നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഇതു പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുക.

Leave a Reply