CAR

റോൾസ് റോയ്‌സ്നെ കുറിച് നമ്മൾ അറിയാത്ത ചില കാര്യങ്ങൾ

വാഹന ലോകത്തെ രാജാവ് ആരാണ് എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ കാണുള്ളൂ അത് റോൾസ് റോയ്‌സ് എന്നായിരിക്കും. ഇന്നത്തെ ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നതും റോൾസ് റോയ്‌സിന്റെ ചില വസ്തുതകളാണ്. അഡമ്പരത്തിന്റെ അവസാന വാക്ക് എന്ന് തന്നെ പറയാവുന്ന ഈ വാഹനത്തിനെ സ്വന്തമാക്കണമെങ്കിൽ കമ്പനി പറയുന്ന എല്ലാ നിർദ്ദേശങ്ങളും അനുസരിക്കേണ്ടിവരും.

വാഹനത്തിന്റെ മുന്നിലുള്ള ലോഗോക്ക് വരെയും ലക്ഷങ്ങളാണ് വില അതിനാൽ തന്നെ ഇതിനെ പുറമെ നിന്ന് ആരെങ്കിലും ഇളക്കി എടുക്കാൻ ശ്രെമിക്കുകയാണെങ്കിൽ അത് ഉള്ളിലേക്ക് ഇറങ്ങിപോകും. റോൾസ് റോയ്‌സിന്റെ ഓരോ ഭാഗവും നിർമിക്കുന്നത് മനുഷ്യകരങ്ങളാലാണ് എന്നതാണ് മറ്റൊരു പ്രേത്യകത. അതുപോലെ തന്നെ ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞതിനു ശേഷമാണു ഓരോ റോൾസ് റോയ്‌സ് വാഹനവും നിർമാണം ആരംഭിക്കുന്നത്. അതിനാൽ തന്നെ ഓരോ വാഹനവും ഒന്നിൽ നിന്നും വ്യത്യസ്തമായിരിക്കും.

ഇങ്ങനെ നിർമിക്കുന്നതിനാൽ തന്നെ വാഹനം ഓർഡർ ചെയ്‌തു അവർ പറയുന്ന കാലയളവ് കാത്തിരുന്നാൽ മാത്രമാണ് ഈ വാഹനം സ്വന്തമാക്കാൻ കഴിയുന്നത്. ഈ വാഹനത്തിനു എത്രയും വില വരുന്നതിനു ഒരു പ്രധാന കാരണം ഇതു വിദക്തരായ മനുഷ്യർ അനേകം നാളുകൾ കൊണ്ട് സ്വന്തം കരങ്ങളാൽ നിർമിക്കുന്നതിനാലാണ്. ആഡംബരത്തോടൊപ്പം തന്നെ പെർഫോമെൻസിലും റോൾസ് റോയ്‌സ് റോഡിലെ രാജാവ് തന്നെയാണ്.

നിലവിൽ ഏറ്റവും വേഗതയുള്ള കാർ ബുഗാട്ടിയുടെ വെയ്‌റോൺ ആണെങ്കിലും മണിക്കൂറിൽ 400 കിലോമീറ്റെർ വരെ വേഗം കൈവരിക്കുവാൻ കഴിവുള്ള എൻജിനുകളാണ് റോൾസ് റോയ്‌സിൽ ഉള്ളത്. പല സബ്മറൈനുകളുലും ഉപയോഗിക്കുന്നത് റോൾസ് റോയ്‌സിന്റെ എഞ്ചിനുകളാണ്. അതുപോലെ തന്നെ ഏതു തരത്തിലുള്ള നിരത്തുകളിലും നിഷ്പ്രയാസം കുതിച്ചുപായുവാൻ റോൾസ് റോയ്‌സിനാകും അതിനായി അത്യാധുനിക സാങ്കേതിക വിധ്യകളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. റോഡിലെ രാജാവായ റോൾസ് റോയ്‌സിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വിശേഷങ്ങൾക്കും, വാർത്തകൾക്കും ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply