63,990 രൂപയ്ക്ക് മികച്ച ദൂരപരിധിയുമായി ഹീറോ ഇലക്ട്രിക് സ്‌കൂട്ടർ NYX-hx

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതുതായി അപ്ഡേറ്റ് ചെയ്ത Nyx-HX എന്ന ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നു.’വർഷങ്ങളുടെ ഗവേഷണത്തിനും ഫീൽഡ് ട്രയലുകൾക്കും ശേഷമാണ് ഹീറോ ഇലക്ട്രിക് പുതിയ ഇങ്ങനെ ഒരു വാഹനം വികസിപ്പിച്ചതായി കമ്പനി അറിയിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ സ്പ്ലിറ്റ് ചെയ്യാവുന്ന സീറ്റ് ആണ് ഇതിൽ നല്കിയിരിക്കുന്നത്.

ഇത് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കിവെച്ച് ഉപയോഗിക്കാവുന്നതാണ്. വിവിധതരം ലോഡുകൾ വഹിക്കുന്ന ഘടകങ്ങൾ ഘടിപ്പിക്കാവുന്ന ഒരു സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് ഹീറോ Nyx-HX. ബ്ലൂടൂത്ത് ഇന്റർഫേസ് ഉൾപ്പെടെ 4 ലെവൽ ‘ഓൺ-ഡിമാൻഡ്’ സ്മാർട്ട് കണക്റ്റിവിറ്റി സൊല്യൂഷനുകൾ ഹീറോ ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ ഭാരം വലിച്ചു കൊണ്ടുപോകുന്നതിനുതകുന്ന ഉയർന്ന ടോർക്ക് നൽകുന്ന മോട്ടോർ ആണ് വാഹനത്തിനു കരുത്തു പകരുന്നത്. അത് ഭാരം കൂടിയാലും സുഗമമായ സവാരി നൽകുമെന്ന് അവകാശപ്പെടുന്നു. 48 വാട്ട്സ് ക്യാപസിറ്റിയുള്ള ലിഥിയം അയോൺ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിൽ നിന്നും 250 വോൾട് പവർ വാഹനത്തിനു നൽകുന്നു. നിലവിലുള്ള സ്കൂട്ടറുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വിശാലമായ ലെഗ് സ്‌പൈസ് ഹീറോ Nyx-HX നൽകുന്നു.

വലുപ്പമുള്ള വസ്‌തുക്കളെ സുഗമമായി കൊണ്ട് പോകുന്നതിനായി ഈ സ്ഥലവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകം അതിന്റെ ദൂര പരിതിയാണ്. അവിടേയും ഈ സ്‌കൂട്ടർ മുന്നിട്ട് നിൽക്കുന്നു. 82 കിലോമീറ്റര് ആണ് ഈ വാഹനത്തിനു കമ്പനി അവകാശപ്പെടുന്ന ദൂര പരിധി. രെജെനെറേറ്റിവ് ബ്രേക്കിങ് സിസ്റ്റം വഴി കൂടുതൽ ദൂരം സഞ്ചരിക്കാൻ വാഹനത്തിനാകും. 63,990 രൂപ മുതലാകും ഈ വാഹനം ലഭ്യമാകുക.

ഷെയർ ചെയ്‌തു മറ്റുള്ളവരിലേക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേന അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply