160 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക്ക് ബൈക്കുമായി ഹീറോ ഇലക്ട്രിക് എത്തുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാന്റ് ഏറിവരുന്ന കാലമാണിപ്പോൾ. അടുത്തിടെ നിരവധി ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിൽ എത്തിയിരുന്നു. ഇപ്പോൾ ഈ ശ്രേണിയിലേക്ക് ഇലക്ട്രിക്ക് ബൈക്കുമായി എത്തിയിരിക്കുകയാണ് ഹീറോ ഇലക്ട്രിക്ക് എന്ന ഇലക്രോണിക് ടു വീലർ കമ്പനി. AE-47 എന്ന ബൈക്കിനെയാണ് ഹീറോ ഇലക്ട്രിക്ക് 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഡിസൈനിലാണ് ബൈക്ക് അവതരിപിച്ചിരിക്കുന്നത്. യുവാക്കളെ കൂടുതലായും ആകർഷിക്കുന്ന ഡിസൈനിൽ തന്നെയാണ് ബൈക്ക് നിർമിച്ചിട്ടുള്ളത്. 2020 ന്റെ അവസാനത്തോട് കൂടെ ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് ഹീറോ ഇലക്ട്രിക്ക് പറയുന്നത്. ഇക്കോ, പവർ എന്നീ രണ്ടു റൈഡിങ് മോഡുകൾ ഈ ബൈക്കിൽ നൽകിയിട്ടുണ്ട്. 3.5 കിലോവാട് ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററിയാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇതു വാഹനത്തിനു മികച്ച മൈലേജ് നൽകുന്നു. ഇക്കോ മോഡിൽ ഈ ബൈക്കിനു ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ആകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതു പവർ മോഡിൽ ഓടിക്കുകയാണെങ്കിൽ ഫുൾ ചാർജിൽ 85 കിലോമീറ്റർ വരെയും സഞ്ചരിക്കാനാകും. ഒപ്പം തന്നെ 100 കലോമീറ്റർ പേര് ഹവർ വേഗം കൈവരിക്കാൻ AE-47 എന്ന ഇലക്ട്രിക് ബൈക്കിനാകും. ഇതു നിലവിലുള്ള മറ്റു ഇലക്ട്രിക്ക് സ്കൂട്ടറുകളെ അപേക്ഷിച്ചു മികച്ചത് തന്നെ എന്ന പറയേണ്ടി വരും.

കൂടാതെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററി പോർട്ടബിൾ ആയി ഊരി ചാർജ് ചെയ്‌തു ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്. ഇതും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ആയ ഫീച്ചർ ആണ്. ഇതു മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യുന്നത് പോലെ അനായാസം ഇളക്കി ചാർജ് ചെയ്യാവുന്നതാണ്. ബൈക്കിന്റെ മുന്നിലെ ഇന്ധന ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തു ചെറിയ തരത്തിലുള്ള സാധനങ്ങൾ വെക്കാവുന്ന തരത്തിലുള്ള ഒരു ബോക്‌സ് നൽകിയിട്ടുണ്ട്.

പെർഫോമൻസിലും രൂപശൈലിയിലും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ബൈക്ക് ഇന്ത്യൻ വിപണിയിൽ കാര്യമായ മാറ്റം കൊണ്ട് വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതു. വില പ്രഖ്യപിച്ചിട്ടില്ല എങ്കിലും 1 ലക്ഷം രൂപയായിരിക്കും ഇതിന്റെ ഏകദേശ വില എന്നാണ് അറിയുന്നത്.

Leave a Reply