ബൈക്ക് വാങ്ങാൻ പണമില്ല സ്വന്തമായി സൂപ്പർ ബൈക്ക് നിർമിച്ചു യുവാവ്.

മനുഷ്യൻ മനസ്സുവെച്ചാണ് സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കൊടുങ്ങലൂർ സ്വദേശിയായ നിസാർ എന്ന യുവാവ്. തന്നെ ആഗ്രഹത്തിനുതകുന്ന ഒരു ബൈക്ക് വാങ്ങുവാൻ സാധിക്കാത്തതിനാൽ സ്വന്തമായി ഒരു ബൈക്കിനെ നിർമിച്ചു കൊണ്ട് നമ്മുടെ നാട്ടിലെ എല്ലാ യുവാക്കൾക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് ഇദ്ദേഹം. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ തരംഗമായിരിക്കുന്ന ഈ ബൈക്കിന്റെ വിശേഷങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതു വെറും ഒരു ബൈക്ക് എന്ന് പറഞ്ഞാൽ പോരാ. ഒരു സൂപ്പർ ബൈക്ക് എന്ന് തന്നെ പറയേണ്ടിവരും. അതും പൂർണമായും ഇലക്ട്രിക്കൽ പവറിൽ പ്രവർത്തിക്കുന്ന ഒന്നാണ് എന്നതാണ് ഇതിന്റെ മറ്റൊരു ആകർഷകമായ പ്രത്യേകത. ഒറ്റ നോട്ടത്തിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുമായി വലിയ സാമ്യത നിസാറിന്റെ ബൈക്കിനുണ്ട്. തന്റെ ആഗ്രഹവും ഇതു തന്നെയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. നമുക്ക് എന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഇലക്ട്രിക് ബൈക്കുകൾക്ക് തന്നെ പിന്തുടരാവുന്ന ഒരു മാതൃകയിലാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്.

ഒരു സൈക്കിൾ വർഷോപ് നടത്തുന്ന ഇദ്ദേഹം 11 മാസം കൊണ്ടാണ് ഈ ബൈക്ക് നിർമ്മിച്ചത്. ബൈക്കിനു വേണ്ട എല്ലാ ഘടകങ്ങളും നിസാർ സ്വന്തമായി തന്നെ നിർമിച്ചു. GI ഷീറ്റുകൾ കൊണ്ടാണ് ബൈക്കിന്റെ ബോഡിയുടെ നിർമാണം നടത്തിയിരിക്കുന്നത്. നിലവിൽ ലെഡ് ആസിഡ് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുനന്തു ഇതു പരമാവധി 25 മുതൽ 30 കിലോമീറ്റർ മാത്രമാണ് ദൂര പരിധി ലഭിക്കുന്നത്. എന്നാൽ കൂടുതൽ ദൂരം ഓടാവുന്ന ലിഥിയം അയോൺ ബാറ്ററി ഇതിൽ ഘടിപ്പിക്കാവുന്നതാണ്.

ഡൽഹിയിൽ നിന്നും എത്തിച്ച മോട്ടർ ആണ് ഈ ബൈക്കിനെ ചലിപ്പിക്കുന്നത്. 150 കിലോയോളം ഭാരം ഈ ബൈക്കിനു ഉണ്ട്. ഇതിനു മുൻപും ഇതുപോലെയുള്ള പുത്തൻ ആശയങ്ങൾ സ്വന്തമായി നിർമിച്ചിട്ടുള്ള നാസർ ഇപ്പോൾ ഈ ബൈക്ക് നിർമിച്ചു നമ്മെയെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുമായാണ്. തന്റെ കടയുടെ പേരായ MAZ എന്ന പേര് തന്നെയാണ് ബൈക്കിനു ഇട്ടിരിക്കുന്നത്. ബൈക്കിന്റെ പേറ്റൻറ് എടുത്ത ശേഷം ഫൈബർ ഷീറ്റിൽ ഇതേ ബൈക്കിനെ വാണിജ്യാടിസ്ഥനത്തിൽ നിർമിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ നിസാർ. നിസാർ നിർമിച്ച സൂപ്പർ ഇലക്ട്രിക് ബൈക്കിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ചുവടെയുള്ള വീഡിയോ കാണാം.


വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply