പെട്രോളും വേണ്ട ഡീസലും വേണ്ട ഒറ്റ ചാർജിൽ 550 കിലോമീറ്റർ ഓടാം. Geely Geometry

വാഹനനിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച അനുദിനം ഓട്ടോമൊബൈൽ രംഗത്തും ഒട്ടനവധി മാറ്റങ്ങൾ സൃഷ്‌ടിക്കുന്നു. ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ ഇപ്പോൾ നടക്കുന്ന പ്രധാന മത്സരം ഇലക്ട്രിക് കാറുകളിലാണ് എന്ന് പറയാം. കഴിഞ്ഞ കുറച്ചു നാളുകൾക്കു കൊണ്ടുതന്നെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ആണ് ഇതിനോടകം വിപണിയിൽ എത്തിയിട്ടുള്ളത്. ഇതിൽ എടുത്തു പറയേണ്ട ഒരു വസ്തുത നിലവിലുള്ള ഭീമൻ കമ്പനികൾക്കൊപ്പം തന്നെ പുതുതായി പല ബ്രാന്റുകളും ഇലക്ട്രിക് കാറുകളുമായി രംഗത്ത് വന്നു എന്നതാണ്.

ഇലക്ട്രിക് കാറുകളിലെ മത്സരത്തിന് പ്രധാന മാനദണ്ഡമാകുന്നത് വാഹത്തിനു ലഭിക്കുന്ന ദൂരപരിധിയാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ദൂരപരിധി ലഭിക്കുന്ന കാറുകളെ നിർമിക്കുന്നതിൽ എല്ലാ നിർമാതാക്കളും വലിയ ശ്രെദ്ധയാണ് ഇപ്പോൾ നൽകുന്നത്. ചൈനീസ് വാഹന നിർമാതാക്കൾ ആയ ഗീലി ഓട്ടോ ഇപ്പോൾ അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹന മേഖലയിലെ ഭീമന്മാരായ ടെസ്‌ലയെ നേരിടുവാനുള്ള ഫീച്ചറുകളുമായി ആണ് ഈ ചൈനീസ് കമ്പനി ജിയോമെട്രി എന്ന ഇലക്ട്രിക് കാറുമായി വിപണിയിൽ എത്തിയിരിക്കുന്നത്.

ഒറ്റ തവണ ചാർജ് ചെയ്താൽ 550 കിലോമീറ്റർ ദൂരം സഞ്ചരിക്കാം എന്നതാണ് ജിയോമെട്രിയുടെ പ്രേത്യകത. സെഡാൻ സെഗ്മെന്റിൽ എത്തുന്ന കാറിന്റെ രൂപശൈലിയിൽ കൂടുതൽ സ്‌പോർട്ടി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കുവാൻ ഈ വാഹനത്തിനാകും. 6.9 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗമെത്താൻ വാഹനത്തിന് കഴിയും. നിലവിൽ ചൈനയിൽ അവതരിപിച്ചിട്ടുള്ള വാഹനത്തെ വരും നാളുകളിൽ ലോകത്താകമാനം വിപണിയിൽ എത്തിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply