നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍.

ടെക്‌നോളജിയിയുടെ വളർച്ച വാഹനങ്ങളിൽ കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങൾ വളരെ വലുതാണ്. മുൻപ് കാലങ്ങളെ അപേക്ഷിച്ചു വാഹനങ്ങൾ ബ്രേക്‌ഡോൺ ആയി വഴിയിൽ ആകുന്ന സന്ദർഭങ്ങളും ഇന്ന് വിരളമാണ്. അതിന്റെ പ്രധാന കാരണം വാഹനത്തിനു എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി ഡ്രൈവർക്ക് നിർദ്ദേശം നൽകുന്ന സെൻസറുകൾ വാഹനങ്ങളിൽ ഉള്ളതിനാലാണ്. എന്നിരുന്നാലും ഈ സെൻസറുകൾ പൂർണമായും ആശ്രയയിക്കുന്നത് അബദ്ധത്തിൽ കൊണ്ട് ചാടിക്കാറുണ്ട്. അതിനാൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും നിർബന്ധമായും വാഹനങ്ങളിൽ ഈ നാലു കാര്യങ്ങൾ ചെക്ക് ചെയ്യേണ്ടതുണ്ട്.

1. എൻജിൻ ഓയിൽ ലെവൽ
വാഹനങ്ങളുടെ എൻജിന്റെ പ്രവർത്തനത്തിന് ഏറെ അഭിവാജ്യമായ ഘടകമാണ് എൻജിൻ ഓയിൽ. അതിനാൽ വാഹനത്തിന്റെ എൻജിൻ ഓയിൽ നില കൃത്യമാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിർത്തിട്ടിരിക്കുന്ന വാഹനം തണുതിരിക്കുമ്പോൾ ആണ് എൻജിൻ ഓയിൽ ലെവൽ ചെക്ക് ചെയ്യേണ്ടത്. എൻജിൻ ക്യാബിനിൽ എൻജിനോട് ചേർന്ന് നൽകിയിട്ടുള്ള ഓയിൽ ടിപ്പ്സ്റ്റിക്ക് നോക്കി എൻജിൻ ഓയിലിന്റെ അളവ് മനസ്സിലാക്കാം.

2. ബ്രേക്ക് ഫ്‌ളൂയിഡ്‌
എൻജിൻ ഓയിൽ പോലെ തന്നെ വളരെ പ്രധാനപെട്ട ഒന്നാണ് ബ്രേക് ഫ്‌ളൂയിഡ് നില കൃത്യമാണ് എന്ന് ഉറപ്പു വരുത്തുന്ന. ഫ്‌ല്യൂയിഡ് നില മനസ്സിലാക്കാൻ ബ്രേക് ഫ്‌ളൂയിഡ് ഒഴിച്ചിരിക്കുന്ന കണ്ടൈനറിൽ തന്നെ അളവ് രേഖപെടുത്തിയിട്ടുണ്ടാകും. വാഹനത്തിൽ ബ്രേക് ഫ്‌ളൂയിഡ് കുറവാണ് എന്നുണ്ടെങ്കിൽ ബ്രേക് പെഡൽ ലൂസ് ആയി താഴേക്ക് അമർന്ന് പോകും ഈ അവസരത്തിൽ വഹനത്തിനു ബ്രേക്ക് ലഭിക്കില്ല.


3. എൻജിൻ കൂളന്റ്
എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന എൻജിന്റെ ചൂടിനെ നിയന്ത്രിച്ചു നിർത്തുന്നതിന് മുഖ്യ പങ് വഹിക്കുന്നത് എൻജിൻ കൂളന്റ് ആണ്. ബ്രേക്ക് ഫ്‌ളൂയിഡ്‌ നില ഉറപ്പുവരുത്തുന്നത് പോലെ കൂളന്റ് കണ്ടൈനർ നോക്കി കൂളന്റ് ലെവലും മനസ്സിലാക്കാവുന്നതാണ്. വാഹനത്തിൽ കൂളന്റ് കുറവാണ് എന്നുണ്ടെങ്കിൽ അത് ടോപ് അപ്പ് ചെയ്യുക.

4. ടയർ
വാഹനത്തിന്റെ സുരക്ഷയ്ക്ക് വളരെ വലിയ പ്രാധാന്യം ആണ് ടയറുകള്ക്ക് ഉള്ളത്. എപ്പോൾ വാഹനം ഓടിക്കുമ്പോഴും ടയറുകളുടെ എയർ പ്രെഷർ കൃത്യമാണ് എന്ന് ഉറപ്പുവരുത്തുക. കുറഞ്ഞത് ആഴ്ച്ചയിൽ ഒരിക്കൽ എങ്കിൽ ടയർ പ്രെഷർ ചെക്ക് ചെയ്‌തു ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ടയറുകളിൽ കുമിളകളോ വിള്ളലുകളോ ഇല്ലാ എന്നും ഉറപ്പുവരുത്തുക.

Leave a Reply