ഇത്രയും കുറഞ്ഞ വിലയിൽ ഇത്രത്തോളം ഫീച്ചറുകൾ ഉള്ള ഒരു കാർ വേറെ കാണില്ല. എന്നാൽ വാങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഇന്ന് യൂസ്ഡ് കാർ മാർക്കറ്റിൽ താരതമ്യേനെ വില കുറച്ചു ലഭിക്കുന്ന ഒരു വാഹനമാണ് ഫോർഡ് ഫിയസ്റ്റ. ഈ ഒരു സെഗ്മെന്റിൽ ലഭ്യമായതിൽ മികച്ച യാത്ര സുഖവും ഡ്രൈവിംഗ് കംഫർട്ടും നൽകുന്ന ഒരു വാഹനം തന്നെയാണ് ഫിയസ്റ്റ. എന്നാൽ ഈ വാഹനത്തിനു ശ്രെദ്ധിക്കേണ്ട കുറച്ചു പ്രധാന കാര്യങ്ങളുമുണ്ട്. ഇന്ന് നാം പരിശോധിക്കുന്നത് ഈ വാഹനത്തിന്റെ മെക്കാനിക്കൽ റിവ്യൂ ആണ്. ഫോർഡ് ഒരു സെഡാൻ വാഹനമായി ആണ് ഫിയസ്റ്റയെ അവതരിപ്പിച്ചിട്ടുള്ളത്.

ഫോർഡിന്റെ ഫിഗോ എന്ന ഹാച്ച് ബാക്ക് മോഡലിൽ വന്നിട്ടുള്ള അതെ എൻജിൻ തന്നെയാണ് ഫിയസ്റ്റയിലും ഉള്ളത്. വാഹത്തിന്റെ ബോഡി കോളിറ്റി മികച്ചതാണ് എങ്കിലും എൻജിൻ ഭാഗത്തും നിന്നും പണികൾ വരുവാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഡീസൽ എൻജിൻ കാറുകൾക്ക്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ എൻജിനിൽ നിന്നും ഒരു വലിയ പണി വരാതിരിക്കാനുള്ള മുൻകരുതൽ ആയി വാഹനത്തിന്റെ സർവീസുകൾ എല്ലാം കൃത്യമായി ചെയ്യുക.

അതുപോലെ തന്നെ 70000 – 80000 കിലോമീറ്ററുകൾക്കിടയിൽ വാഹനത്തിന്റെ ടൈമിംഗ് ബെൽറ്റും മറ്റും റീപ്ലേസ് ചെയ്യുക. ഇല്ലാത്ത പക്ഷം ഇതു വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പൊട്ടുകയാണെങ്കിൽ വലിയ തരത്തിലുള്ള പണികൾ എൻജിന്റെ ഭാഗത്തും നിന്നും ഉണ്ടാകും. കൂടാതെ ചെയ്യേണ്ട മറ്റൊരു കാര്യം വാഹനം സർവ്വീസ് ചെയ്യുമ്പോൾ വാഹനത്തിന്റെ ടർബോക്ക് കംപ്ലയിന്റുകൾ ഒന്നും എല്ലാ എന്ന് ഉറപ്പുവരുത്തുക.

വാഹനത്തിന്റെ ടർബോ കംപ്ലൈൻറ് ആകുകയാണെങ്കിൽ ടർബോ വഴി വാഹനത്തിന്റെ ഇൻലെറ് വളവുകളിൽ ഓയിൽ കയറുകയും ഇതു ഇൻലെറ് വാൽവുകൾ കംപ്ലൈൻറ് ആകുകയും ചെയ്യും. ഈ വാഹനത്തിൽ വലിയ രീതിയിൽ പണ ചിലവ് ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഇൻജെക്ടറുകളിൽ ഉണ്ടാകുന്ന കംപ്ലൈന്റ്റ്. ഇതു റിപ്പയർ ചെയ്യുവാൻ കഴിയാത്തതിനാൽ തന്നെ റീപ്ലെയ്‌സ്‌ ചെയ്യുന്നതിന് ഒരു വലിയ തുക ചിലവാകും. വാഹനത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം.


ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply