മഴക്കാല ഡ്രൈവിങ്ങിൽ എല്ലാ ഡ്രൈവർമാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് മഴക്കാലങ്ങളിലാണ്. ഇതിന്റെ പ്രധാന കാരണം ഹൈഡ്രോ പ്ലേനിംഗ് എന്ന പ്രതിഭാസമാണ്. നിങ്ങൾ ഈ വാക്ക് ചിലപ്പോൾ ആദ്യമായി കേൾക്കുകയായിരിക്കും. എന്താണ് ഹൈഡ്രോ പ്ലേനിംഗ് എന്ന് വിശദീകരിക്കാം. വെള്ളം നിറഞ്ഞു നിൽക്കുന്ന റോഡിലൂടെ പോകുമ്പോൾ റോഡും ടയറും തമ്മിലുള്ള ബന്ധം കുറയുകയും റോഡിൽ നിന്നും വെള്ളത്തിന് മുകളിലേക്ക് ടയറുകൾ ഉയർന്നു വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടമാകുന്ന അപകടകരമായ പ്രതിഭാസം ആണ് ഹൈഡ്രോ പ്ലേനിംഗ് എന്നത്.

ഇതു പരമാവധി ഒഴുവാക്കുന്നതിനാണ് വാഹനങ്ങളുടെ ടയറുകയിൽ ത്രഡ് മാർക്കുകൾ കൊടുത്തിരിക്കുന്നത്. ഇതു ടയറിനും റോഡിനും ഇടയിലുള്ള വെള്ളത്തിനെ തള്ളി കളയുവാൻ ഒരു പരിധി വരെ സഹായിക്കുന്നു. എന്നാൽ ടയറിന്റെ വേഗത കുടന്നതിനനുസരിച്ചു ടയറിനും റോഡിനും ഇടയിലുള്ള വെള്ളത്തിന്റെ തള്ളിക്കളയുവാൻ ഇതിനു കഴിയാതെ വരുന്നു. തുടർന്ന് അവിടെ ഉണ്ടാകുന്ന പ്രേഷറിന്റെ ഫലമായി വാഹനത്തിന്റെ ടയർ വെള്ളത്തിനുമുകളിലേക്ക് ഉയരുകയും ചെയ്യുന്നു.

ഈ ഒരു അവസരത്തിൽ വാഹനത്തിന്റെ സ്റ്റിയറിംഗ്, ബ്രേക്ക്, ആക്‌സിലറേറ്റർ എന്നീ കൺട്രോളുകൾ ഡ്രൈവറിൽ നിന്നും പൂർണമായും നഷ്ട്ടപ്പെടും. ഇതു വലിയ അപകടത്തിലേക്ക് വഴി വെക്കുകയാണ് ചെയ്യുന്നത്. ഇതു സംഭവിക്കുന്നതിന്റെ പ്രധാന കാരണം വാഹനത്തിന്റെ വേഗത തന്നെയാണ്. എന്നിരുന്നാലും മറ്റു ചില വസ്‌തുതകളും ഇതിനു കാരണമാകുന്നുണ്ട്. അതിൽ ഒന്ന് വാഹനത്തിന്റെ ടയറിൽ ത്രെഡ് മാർക്ക് തേഞ്ഞു തീരുന്നതാണ്.

ചില ടയറുകളിൽ ഉള്ള തെറ്റായ ത്രെഡ് മാർക്ക് ഈ പ്രതിഭാസത്തിനു കാരണമാകുന്നുണ്ട്. നമുക്ക് ഇതു തടയുന്നതിന് ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ. കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾവാഹങ്ങളിൽ നിന്നും ഒഴിവാക്കുക തന്നെ വേണം. വിശദമായി മനസ്സിലാക്കാൻ ചുവടെയുള്ള വീഡിയോ കാണാം.

എന്താണ് Hydroplaning / Aquaplaning??

🚑 *ഡ്രൈവർമാരുടെ പേടിസ്വപ്നം – ഹൈഡ്രോപ്ലേനിംഗ്*🚑🌊 *ജലപാളി പ്രവർത്തനം ( ഹൈഡ്രോ പ്ലേനിംഗ് )* 💦കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ചുള്ള ചർച്ചകൾ ഹൈഡ്രോ പ്ലേനിംഗ് അഥവാ അക്വാ പ്ലേനിംഗ് മൂലമാകാം എന്ന ചർച്ചകൾ നടക്കുകയാണല്ലൊ, അത് അങ്ങിനെയാണെങ്കിലും അല്ലെങ്കിലും മഴക്കാലത്ത് റോഡിലെ ഏറ്റവും അപകടകാരമായ പ്രതിഭാസം ആണ് ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്‌ഞാതമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലേനിംഗ് എന്നത്.💦 *എന്താണ് ഹൈഡ്രോപ്ലേനിംഗ്*നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓർക്കുക മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്). വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിംഗ് ആക്ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും എന്നാൽടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും.അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് .റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും.ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.🛑 *ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന ഘടകങ്ങൾ* ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.∆വേഗത – വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം∆ ത്രെഡ് ഡിസൈൻ – ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും.∆ ടയർ സൈസ് – സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും.∆ എയർ പ്രഷർ – ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.∆ ജലപാളിയുടെ കനം∆ വാഹനത്തിന്റെ തൂക്കം – തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിംഗ് കുറയും.∆ റോഡ് പ്രതലത്തിന്റെ സ്വഭാവം – മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലേനിംഗിനെ വർദ്ധിപ്പിക്കും..🛑 *നിയന്ത്രണം നഷ്ടമായാൽ* ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 🌦️ ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിംഗ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ് ), കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം.ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം. 🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ* 🙏#MVD Kerala#Road safety#hydroplaning#aquaplaning

Posted by MVD Kerala on Monday, August 10, 2020

ഈ വിഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വിശേഷങ്ങളും ടിപ്‌സുകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഷെയർ ചെയ്യൂ.

Leave a Reply