5 ലക്ഷം രൂപയ്ക്ക് ഡിസൈർ ഇലക്ട്രിക്; കിറ്റുമായി നോര്‍ത്ത്‌വേ.

പെട്രോൾ വിലവര്ധനവിൽ നടുവെടിഞ്ഞിരിക്കുന്ന ഓരോ സാധാരണക്കാർക്കും ആശ്വാസമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രെട്രോൾ ഡീസൽ കാറുകൾക്ക് ബദലായ് ഇലക്ട്രിക് വാഹനങ്ങളെ വിപണിയിൽ എത്തിക്കുവാനാണ് എല്ലാ വാഹനനിർമാതാക്കളും ഇപ്പോൾ ശ്രേദ്ധചെലുത്തുന്നത്. വരും നാളുകളിൽ പ്രെട്രോൾ ഡീസൽ കാറുകൾക്ക് പകരം ഇലക്ട്രിക് കാറുകൾ നിരത്തുകളിൽ നിറയുമെന്നതും ഒരു വസ്തുതയാണ്. എന്നാൽ നിലവിലുള്ള എൻജിൻ വാഹനങ്ങളുടെ ഭാവി എന്താകുമെക്കും ആശങ്കയുള്ളവർ ഇന്ന് ധാരാളമാണ്.

ഇവിടെയാണ് പെട്രോൾ കാറുകളെ ഇലക്ട്രിക്കലിലേക്ക് മാറ്റാവുന്ന കിറ്റുമായി നോര്‍ത്ത്‌വേ എന്ന കമ്പനി രംഗത്ത് വന്നിരിക്കുന്നത്. കുറഞ്ഞ ചിലവിൽ നിലവിലുള്ള കാറുകളെ ഇലക്ട്രിക് ആക്കി മാറ്റം എന്നതാണ് ഇതിന്റെ പ്രേത്യകത. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇപ്പോൾ മാരുതിയുടെ ഹാച്ച്ബാക് കാറായ ഡിസൈറിൽ ഘടിപ്പിക്കുവാനുതകുന്ന കിറ്റുമായി ആണ് രംഗത്ത് വന്നിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ പെട്രോള്‍-ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള നിയമസാധുതയും ഉറപ്പുവരുത്തിക്കൊണ്ടാണ് നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്.

അതിനായി വാഹനം ഇലക്ട്രിക്കിലേക്ക് മാറിയ ശേഷം മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് വാഹനത്തിന്റെ RC യിൽ ഇത് രേഖപ്പെടുത്താവുന്നതാണ്. ഡ്രൈവ് ZX, ട്രാവൽ ZX എന്നിങ്ങനെ രണ്ടു കിറ്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ട്രാവൽ ZX കിറ്റ് ഘടിപ്പിച്ച കാറിന് ഫുൾചാർജിൽ 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്രൈവ് ZX നു 120 കിലോമീറ്റർ ആണ് ലഭിക്കുന്ന ദൂരപരിധി.

എട്ടു മണിക്കൂർ മുതൽ 10 മണിക്കൂർ വരെയാണ് ബാറ്ററി ഫുൾചാർജ് ആകുവാൻ വേണ്ട സമയം. 140 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുവാനും ഈ കാറുകൾ കഴിയും. 5 ലക്ഷം രൂപമുതലാണ് ഈ കിറ്റുകൾക്ക് നിശ്ചയിച്ചിരിക്കുന്ന വില. 25000 രൂപ അഡ്വൈസ് നൽകി കിറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്‌ത ക്രമത്തിൽ വാഹനങ്ങളിൽ കിറ്റ് 6 മാസത്തിനകം കിറ്റുകൾ കാറിൽ ഇൻസ്റ്റാൾ ചെയ്തു നൽകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Leave a Reply