ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അതിശയിപ്പിക്കുന്ന കാർ കളക്ഷൻ. ഇഷ്ട്ട ബ്രാന്റ് ഇതാണ്.

ലോകപ്രശസ്ത ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ അറിയാത്ത ഒരു കൊച്ചു കുട്ടിപോലും നമുക്കിടയിൽ ഉണ്ടാകില്ല. കാരണം കായിക രംഗത്ത് ഇദ്ദേഹം നടത്തിയിട്ടുള്ള പ്രകടനങ്ങൾ ഒരു ഫുട്‌ബോൾ ആരാധകർക്കും വിസ്മരിക്കുവാൻ കഴിയുന്നതല്ല. അതിനാൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഫുട്‌ബോളർമാരിൽ റൊണാൾഡോയുടെ സ്ഥാനം മുകളിലാണ്. വലിയ ആഡംബര ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ വാഹന ശേഖരം കണ്ടാൽ ഫുട്‌ബോളിന് ഒപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റിയാനോ എന്ന് മനസ്സിലാക്കാനാകും.

ലോകത്തു നിലവിലുള്ള എല്ലാ ആഡംബര ബ്രാന്റുകളുടെ ടോപ്‌മോഡലുകൾ ക്രിസ്റ്റനോയുടെ കാർ ഗാരേജിൽ ഉണ്ടാകും എന്നതാണ് വാസ്തവം. ലംബോർഗിനി അവന്റഡോർ, മെസഡീസ് AMG, ബുഗാട്ടി വെയ്‌റോൺ, പോർഷെ കരേറാ, റോൾസ് റോയിസ് കള്ളിനെർ, ഫെറാറി തുടങ്ങിയ നീണ്ട നിര തന്നെയാണ് ഇദ്ദേഹത്തിന്റെ കാർ കളക്ഷൻ. ഇത്രയും കാറുകൾ സ്വന്തമായുള്ള റൊണാൾഡോയുടെ ഇഷ്ട്ട വാഹന ബ്രാൻഡ് ഏതാണെന്നറിയാൻ എല്ലാവര്ക്കും ആകാംഷയുണ്ടാകും.

ഫ്രഞ്ച് വാഹന നിർമാതാക്കൾ ആയ ബുഗാറ്റി ആണ് ഇദ്ദേഹത്തിന്റെ ഇഷ്ട്ട വാഹന ബ്രാന്റ് എന്നാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ബുഗാറ്റി പുറത്തിറക്കിയുട്ടുള്ള നാലു മോഡലുകളെ റൊണാൾഡോയുടെ ഇതിനോടകം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്റ്റനോ റൊണാൾഡോയുടെ വാഹനലോകം നമുക്ക് ഒന്ന് പരിചയപ്പെടാം. ചുവടെയുള്ള വിഡിയോ കാണു. വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Leave a Reply