വാഹനപ്രേമികളുടെ മനം കവരാൻ ക്രെറ്റ 2020

വാഹനപ്രേമികളുടെടെ ഏറെ ശ്രെദ്ധ ആകർഷിച്ച ഒരു വാഹന നിർമാണ കമ്പനിയാണ് ഹ്യൂണ്ടായ്. കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായ് നിരവധി മോഡലുകൾ നിരത്തിലിറക്കി വിപണിയിൽ കാര്യമായ സ്വാധീനം ചെലുതിയിട്ടുണ്ട്. ഹ്യൂണ്ടായുടെ ഏറ്റവും ജനപ്രിയമായ ഒരു മോഡലാണ് ക്രെറ്റ. suv സെഗ്മെന്റിൽ ഉള്ള ഈ കാർ 2015 ലാണ് ഹ്യൂണ്ടായ് ആദ്യമായി വിപണിയിൽ എത്തിച്ചത്. അന്ന് മുതൽ ഇന്ന് വരെ വിജയകരമായ രീതിയിൽ തന്നെ ക്രെറ്റ വിറ്റുപോയത്. ഇതിനിടയിൽ പലതവണ രൂപമാറ്റം വരുത്തുന്നതിന് ക്രെറ്റ വിധേയമായിട്ടുണ്ട്.

2020 ൽ ഹ്യൂണ്ടായ് ക്രെറ്റയെ വീണ്ടും ഫേസ് ലിഫ്റ്റ് ചെയ്‌തിറക്കിയിരിക്കുകയാണ്. പുതിയ കാലഘട്ടത്തിനുനനുയോജ്യമായ തരത്തിലുള്ള എല്ലാ അപ്ഡേഷനുകളും വാഹനത്തിൽ ഹ്യൂണ്ടായ് കൊണ്ടുവന്നിട്ടുണ്ട്. മുൻവശം മുൻപുള്ള ക്രെറ്റയുടെകാൾ മനോഹരമാക്കിയിട്ടുണ്ട്. ഹെഡ് ലൈറ്റുകളിൽ വന്നിട്ടുള്ള മാറ്റമാണ് പ്രധാനമായും എടുത്തറിയുന്നതു. ഹ്യൂണ്ടായിയുടെ തനത് ശൈലിയിലുള്ള ഹെക്സഗണൽ ഡിസൈനുകലുള്ള ഗ്രില്ലുകളണ് പുതിയ ക്രെറ്റയിലുള്ളത്. മനോഹരമായ DRL മുൻവശത്തെ കാഴ്ച്ച കൂടുതൽ മനോഹരമാക്കി.

വശങ്ങളിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ ഇല്ലെങ്കിലും പിന്നിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ കാണാൻ കഴിയും. ടൈൽഗേറ് മുഴുവനായും നിറഞ്ഞു നിൽക്കുന്ന ഒരു ലൈൻ ആയിയാണ് ടൈൽലാംബ് കൊടുത്തിരിക്കുന്നത്. 7 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഒരു ഡിജിറ്റൽ & അനലോഗ് ഡിസ്പ്ലയാണ് ക്ലസ്റ്റർ മീറ്ററായി നല്കിരിക്കുന്നതു. ഒപ്പം നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ വലിയ സൺറൂഫുനാലാണ് പുതിയ ക്രെറ്റയിൽ ഉള്ളത്. 3 എൻജിൻ ഓപ്ഷനുകളോടുകൂടിയാണ് വാഹനം വരുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ , 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ എന്നീ 3 തരത്തിലുള്ള എൻജിനുകൾ ക്രെറ്റയിൽ ഉള്ളത്. കൂടുതൽ അറിയാം.

PHOTO CREDITS : www.indiatoday.in

Leave a Reply