വാഹനത്തിനു മുന്നിലെ ക്രാഷ് ഗാർഡ്, നിങ്ങൾ ഒരിക്കലും ചെയ്യരുത് ഈ മണ്ടത്തരം

വാഹനത്തിനു കൂടുതൽ സുരക്ഷാ കിട്ടിക്കോട്ടെ എന്ന് കരുതി നമ്മളിൽ പലരും ചെയ്യാറുള്ള ഒരു മണ്ടത്തരമാണ് കാറുകളുടെ മുന്നിൽ ക്രാഷ് ഗാർഡ് ഫിറ്റ് ചെയ്യറുള്ളത്. എന്നാൽ ഇതു കോടതി വരെ വിലക്കിയിട്ടുള്ള ഒരു കാര്യമാണ്. സുരക്ഷാ കൂടും എന്ന് കരുതി ചെയ്യുന്ന ഈ മോഡിഫിക്കേഷൻ മൂലം നമ്മുടെ ജീവൻ വരെ നഷ്ട്ടമായേക്കും എന്നാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഒരു വാഹനം പുറത്തിറങ്ങുമ്പോൾ Bharat New Vehicle Safety Assessment Program (BNVSAP) ന്റെ ഭാഗമായി പല ഘട്ടങ്ങളായി ക്രാഷ് ടെസ്റ്റും, ഒട്ടനവധി പരീക്ഷണങ്ങളും കഴിഞ്ഞായിരിക്കും വാഹനം വിപണിയിൽ എത്തിക്കുവാനുള്ള അനുമതി ലഭിക്കുന്നത്.

ഈ പരീക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വാഹനം മുന്നിൽ നിന്നും ഇടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതത്തെ എത്രത്തോളം തടുക്കുന്നു എന്നതാണ്. ഇതുപോലെ തന്നെ വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ ഇടിപ്പിച്ചു ഇതിന്റെ നിലവാരം ഉറപ്പുവരുത്തുന്നതുമാണ്. മുന്നിൽ നിന്നുമുള്ള ഇടിയെ വാഹനത്തിന്റെ ഉള്ളിലിരിക്കുന്നവരിലേക്ക് ( പാസഞ്ചർ ക്യാബിൻ ) എത്താതിരിക്കുന്നതിനായി നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ വാഹനങ്ങളിൽ ചെയ്തിട്ടുണ്ട്. അതിനായി എല്ലാ കാറുകളുടെ എൻജിൻ റൂം വരുന്ന ഭാഗം കാർബൺ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇതു മുൻഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവർ ക്യാബിനിൽ എത്താതെ ആ മേഖലയിൽ അവസാനിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.

അതുപോലെതന്നെ വാഹങ്ങളുടെ എയർബാഗ് പ്രവർത്തിക്കുന്ന വാഹനത്തിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മൂലമാണ്. മുന്നിൽ നിന്നും ഒരു ആഘാതം ഉണ്ടായാൽ ഉടൻതന്നെ സെൻസറുകൾ ഇതു മനസ്സിലാക്കുകയും ഉടൻതന്നെ എയർബാഗ് പൊട്ടുകയും ചെയ്യുന്നു. ഇതു നടക്കുന്നത് 15 to 30 millisecond റ്റിൽ ആണ്. അതായതു ഒരു സെക്കന്റിനെ 1000 ആക്കിയാൽ അതിൽ 15 മുതൽ മുപ്പതു വരെ സമയം. എന്നാൽ ക്രാഷ് ഗാർഡ് ഘടിപ്പിച്ചിരിക്കുന്ന ഒരു കാര് ആണ് അപകടത്തിൽ പെട്ടതെങ്കിൽ ഈ സെൻസറുകളിലേക്ക് ഇടിയുടെ സിഗ്നൽ കിട്ടാൻ സമയമെടുക്കുകയോ സിഗ്നൽ കിട്ടാതായോ വരാം. ഇതുമൂലം വാഹനത്തിന്റെ എയർബാഗ് ഉപയോഗമില്ലാതെ വരും. ഈ ഇൻഫർമേഷൻ നിങ്ങൾ പരമാവധി ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കൂ.

 

Leave a Reply