നിങ്ങളുടെ സ്കൂട്ടറിനെ ഇലക്ട്രിക്ക് ആക്കി മാറ്റം. ചുരുങ്ങിയ ചിലവിൽ

ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ 90 ശതമാനം സാധാരണക്കാരും. ഈ സാഹചര്യത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര സാധ്യമാകുന്നത് ഇലക്ട്രിക്ക് വാഹനങ്ങൾ തന്നെയാണ്. ഇന്ന് മാർക്കറ്റിൽ നിരവധി ഇലക്ട്രിക്ക് വാഹനങ്ങളും ലഭ്യമാണ്. എന്നാൽ ഇപ്പോഴും ഇലക്ട്രിക്ക് ബൈക്കുകൾ എടുക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിൽ പ്രധാന കാരണങ്ങൾ വാഹനത്തിന്റെ വിലയും കുറഞ്ഞ ദൂരപരിധിയുമാണ്.

യാത്ര വേളയിൽ ബൈക്കിന്റെ ചാർജ് തീർന്നപോയാൽ വഴിയിൽ പെട്ട് പോകും എന്ന ആശങ്ക ഇലക്ട്രിക്ക് ബൈക്കുകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാറുണ്ട്. ഇവിടെയാണ് “ഹൈബ്രിഡ് ഇലക്ട്രിക്ക് സ്‌കൂട്ടർ കോൺവെർട്ടെർ” ഒരു പരിഹാരമാകുന്നത്. നിങ്ങൾക്ക് ഒരു പെട്രോൾ സ്‌കൂട്ടർ സ്വന്തമായി ഉണ്ടെങ്കിൽ അതിനെ ഒരു ഹൈബ്രിഡ് ഇലക്ട്രിക്ക് സ്‌കൂട്ടർ ആക്കി മാറ്റാവുന്ന സാങ്കേതിക വിദ്യയാണ് ഇത്.

വാഹനത്തിന്റെ നിലവിലെ എൻജിനിലോ ബോഡിയിലെ യാതൊരുവിധ മാറ്റവും വരുത്താതെ പിൻ വീലിൽ ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ ഇലക്ട്രിക്ക് പവറിലും പെട്രോൾ ആവശ്യമെങ്കിൽ പെട്രോൾ ഒഴിച്ചും ബൈക്ക് ഓടിക്കാവുന്നതാണ്. താരതമ്യേനെ ചിലവ് കുറഞ്ഞ ഈ കിറ്റ് സ്കൂട്ടറിൽ ഘടിപ്പിക്കുന്നത് കൊണ്ട്.

ബൈക്കിന്റെ നിലവിലുള്ള ഘടനയിലൊ പെര്ഫോമെൻസിലോ മാറ്റം വരുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. 5000 രൂപമുതൽ ഈ തരത്തിലുള്ള കോൺവെർട്ടർ കിറ്റുകൾ എന്ന് വിവിധ ഓൺലൈൻ ഷോപ്പുകളിൽ ലഭ്യവുമാണ്. ഒരു ഹോണ്ട ആക്റ്റീവയെ ഈ വിധം ഇലക്ട്രിക്ക് സ്‌കൂട്ടർ ആക്കി മാറ്റുന്ന വീഡിയോ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും ടിപ്‌സുകളും ദിവസവും അറിയാൻ ഈ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply