മഹീന്ദ്ര താർ, സുസുകി ജമിനി ആരാകും കേമൻ. Comparison THAR vs JIMNY

വാഹനലോകം ഏറെ ആഘോഷമാക്കിയ ഒന്നാണ് മഹീന്ദ്രയുടെ പുതിയ താറിന്റെ വരവ്. പുത്തൻ ഡിസൈനിൽ ആകർഷകമായ ഫീച്ചറുകളുമായി എത്തിയ താർ അക്ഷരാർത്തത്തിൽ വാഹനപ്രേമികളെ ഞെട്ടിക്കുക തന്നെ ചെയ്‌തു. ഈ സെഗ്മെന്റിൽ തന്നെ ഇറങ്ങിയ മറ്റൊരു വാഹനമാണ് സുസുക്കിയുടെ ജമിനി. നിലവിൽ ഈ വാഹനം ഇന്ത്യൻ വിപണിയിൽ ഇതുവരെ എത്തിയിട്ടില്ല. എന്നാൽ അടുത്ത് തന്നെ സുസുകി ജിമിനി ഇന്ത്യയിൽ എത്തുമെന്നാണ് പ്രേതീക്ഷിക്കുന്നതു.

ഇന്ന് ഇവിടെ പ്രശോധിക്കുന്നതു ഈ രണ്ടു വാഹനങ്ങളുടെയും സവിശേഷതകൾ ആണ്. രണ്ടു വാഹനങ്ങളും 2 ഡോർ 5 സീറ്റർ കാറുകളായാണ് എത്തുന്നത്. ഇരു വാഹനങ്ങളുടെയും വലുപ്പം കണക്കാക്കുകയാണെങ്കിൽ എല്ലാ അളവിലും ജിമിനിയെക്കാൾ വലുപ്പം കൂടുതലാണ് താറിന്‌. മഹീന്ദ്ര താറിന്‌ 3985 mm നീളം ഉള്ളപ്പോൾ ജിമിനിയുടെ നീളം 3645 mm നീളമാണ്. 1855 mm വീതിയാണ് ഥാറിനുള്ളത്, ജിമ്മിയുടെ നീളം 1645 mm ഉം ആണ്. ഉയരം താറിന്‌ 1844 mm , ജിമിനിക്ക് 1725 mm ആണ്.

താർ പെട്രോൾ ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്, എന്നാൽ ജമിനി നിലവിൽ പെട്രോൾ ഓപ്ഷൻ മാത്രമാണ് ഇറക്കിയിരിക്കുന്നത്. ഇരു വാഹനങ്ങളിലും ഓട്ടോമാറ്റിക് മാനുൽ ഗിയർ സിസ്റ്റം ലഭ്യമാണ്. 2.0 ലിറ്റർ പെട്രോൾ എൻജിനിലും, 2.0 ലിറ്റർ ഡീസൽ എഞ്ചിനിലുമാണ് താർ എത്തുന്നത്. ഇതിൽ പെട്രോൾ എൻജിൻ 150 bhpപവർ 5000rpm ലും, 300nm ടോർക്ക് 1250-3000rpm ലും ഉൽപാദിപ്പിക്കും. ഡീസൽ എൻജിൻ 130 bhp പവറും 300nm ടോർക്ക് ഉത്പാതിപ്പിക്കും.

1.5 ലിറ്റർ പെട്രോൾ എൻജിനിൽ എത്തുന്ന ജമിനി 101bhp പവർ 6000rpm ലും, 130Nm ടോർക്ക് 4000rpm നൽകുന്നു. 15 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്നതു. 11 മുതൽ 12 കിലോമീറ്റർ/ ലിറ്റർ മൈലേജ് താറിനും പ്രതീക്ഷിക്കുന്നു. 10 ലക്ഷം രൂപയാണ് ജിമിനിക്ക് പ്രധീക്ഷിക്കുന്ന വില. 9.49 ലക്ഷം മുതൽ 12.49 ലക്ഷം വരെയാണ് താറിന്‌ പ്രതീക്ഷിക്കുന്ന എക്‌സ്ഷോറൂം വില. വിശദമായി അറിയാൻ വീഡിയോ കാണാം.


വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply