വാഹനങ്ങളുടെ ക്ലച്ച് മാറുന്നത് എങ്ങനെ എന്ന് നോക്കാം.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ അവക്ക് ഉണ്ടാകാറുള്ള Maintains കളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം നമുക്ക് വാഹനങ്ങളിൽ ഉണ്ടായ ചെറിയ കംപ്ലൈന്റ്‌കൾ മൂലം ചിലപ്പോൾ വലിയ തരത്തിലുള്ള സമ്പാധിക നഷ്ട്ടം വരെ ഉണ്ടാകും. എന്നാൽ ഇങ്ങനെയുള്ള പണികൾ പഠിക്കാൻ പറ്റില്ല എങ്കിലും കുറഞ്ഞ പക്ഷം ഏതൊക്ക ആയിരിക്കും നമ്മുടെ വാഹനങ്ങളിൽ ചെയ്യുന്ന പണികൾ എന്നെങ്കിലും ഓരോ വാഹന ഉടമസ്ഥനും അറിഞ്ഞിരിക്കണം. വാഹനങ്ങൾ നിശ്ചിതകിലോമീറ്റർ കഴിയുമ്പോൾ വാഹനങ്ങളുടെ ക്ലച്ച് തേഞ്ഞു തീരും. എന്നാൽ വാഹനം ഉപയോഗിക്കുന്ന രീതി അനുസരിച്ചു ക്ലച്ചിന്റെ ആയുസ്സിൽ മാറ്റങ്ങൾ ഉണ്ടാകും.

ക്ലിച്ചിൽ എപ്പോഴും കാലുവെച്ചു ഓടിക്കുന്ന ചിലരെ കാണാം. ഇങ്ങനെ ഓടിക്കുന്ന വാഹനത്തിന്റെ ക്ലച്ച് വളരെ പിറ്റേന്ന് തന്നെ തേഞ്ഞു തീർന്നു മാറേണ്ടതായി വരുന്നു. അതുപോലെ തന്നെ വാഹനം എടുക്കുന്ന സമയം ആക്സിലറേറ്റർ അധികമായി അമർത്തി ക്ലച്ച് താങ്ങി എടുക്കുന്നതും ക്ലച്ചിന്റെ ആയുസ്സ് പിറ്റെന്ന് കുറക്കുന്ന ഒരു കാര്യമാണ്. അതിനാൽ തന്നെ ഇവിടെ വിവരിക്കുന്നത് വാഹനങ്ങളുടെ ക്ളച്ച് മാറ്റുന്നത് എങ്ങനെയെന്നാണ്. ക്ലച്ച് മാറ്റുന്ന വാഹനത്തിന്റെ ആദ്യം വീലുകൾ അഴിച്ചു മാറ്റി ആക്സിലുകൾ ഫ്രീ ആക്കും. ശേഷം ഗിയർ ഓയിൽ വാഹനത്തിൽ നിന്നും ഊട്ടി എടുക്കണം. ഇതു നമുക്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഈ ഓയിൽ വൃത്തിയുള്ള പാത്രത്തിൽ ചോർത്തി എടുക്കുക.

ശേഷം വാഹനത്തിന്റെ ബാറ്ററി അഴിച്ചു മാറ്റുകയാണ്. ഇതിനു ശേഷമാണ് ക്ലച്ച് സിലിണ്ടർ, ആക്സിലുകൾ, ക്രങ്ക് സെൻസർ, എന്നിവയെല്ലാം അഴിച്ചെടുക്കുന്നത്. പിന്നീട് ഗിയർ ബോക്സ് അഴിച്ചെടുക്കുന്നതെന്നു. ഇതിൽ നിന്നും ക്ലച്ച് സെറ്റ് വേർപെടുത്തുകയാണ് ചെയ്യുന്നത്. ചുവടെയുള്ള വീഡിയോയിൽ നിന്നും ഈ പണികൾ ചെയ്യുന്നത് വ്യക്തമായി കണ്ടു മനസ്സിലാക്കാവുന്നതാണ്. വാഹനം ഉപയോഗിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ഇതിൽ ഉൾപെടുത്തിട്ടിരിക്കുന്നത്. അതിനാൽ തന്നെ വിഡിയോ മുഴുവനായും കാണുക. ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്ക് ഷെയർ ചെയ്യുകയും ചെയ്യൂ.

Leave a Reply