ഇനി കളി മാറും, 500 കിമീ മൈലേജുള്ള കാറുമായി ഇന്ത്യയിലേക്ക് ചൈനീസ് കമ്പനി !

ഇന്ത്യയിൽ ഇലക്ട്രോണിക് വാഹന രംഗത്ത് പുത്തൻ കാൽവെപ്പ് നടത്തുവാൻ ഒരുങ്ങി എംജി. ചൈനീസ് വാഹന നിർമാതാക്കൾ ആയ എംജി 2019 ൽ ആണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതു. ഇതിനോടകം തന്നെ വിപണിയിൽ കാര്യമായ ഇടപെടലുകൾ നടത്തുവാൻ എംജിക്ക് സാധിച്ചു. ഇലക്ട്രോണിക് കാറുകളെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ZS എന്ന EV വാഹനത്തെയും കമ്പനി ഇതിനോടകം അവതരിപ്പിച്ചിരുന്നു.

എന്നാൽ വാഹനത്തിന്റെ വിലയിലുള്ള കൂടുതൽ പ്രതീക്ഷിച്ച വിപണി കണ്ടെത്തുവാൻ വാഹനത്തിനു സാധിച്ചില്ല. 2021 ൽ ZS ഇവിയിൽ പുതിയ ബാറ്ററി പായ്ക്കോടെ അവതരിപ്പിക്കുകയാണ് കമ്പനി. ഇതിൽ 419 കിലോമീറ്റർ എന്ന മികച്ച ഡ്രൈവിംഗ് റേഞ്ച് ആണ് എംജി വാഗ്താനം ചെയ്യുന്നത്. എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്തയാണ് ഇതേക്കുറിച്ചുള്ള വിശധാംശങ്ങൾ പങ്കുവെച്ചത്.

നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് വരുത്തുന്നതിനായി രാജ്യത്തിനകത്തു തന്നെ ബാറ്ററി പാക്കുകൾ നിർമിക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് എപ്പോൾ എംജി. ഇതിനുപുറമെ വിൽപ്പനാനന്തര സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ചാർജിങ് ഇൻഫ്രാസ്ട്രക്ചറും രാജ്യത്തുടനീളം കൊണ്ടുവരുന്നതിനുള്ള പദ്ധതികക്കും തുടക്കമിട്ടുണ്ട്.

ഇന്ത്യയിൽ ബാറ്ററി പാക്കുകളുടെ നിർമാണം ആരംഭിക്കുന്നതിലൂടെ കൂടുതൽ EV വാഹനങ്ങൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുവാൻ സാധിക്കും. എംജി യിൽ നിന്നും ഭാവിയിൽ വരുന്ന ലോ റേഞ്ച് ഇലക്ട്രിക് വാഹനങ്ങൾക്കും 400 കിലോമീറ്ററിൽ കുറയാതെയുള്ള ഡ്രൈവിംഗ് റേഞ്ച് സാധ്യമാക്കും എന്നും എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്തവ്യക്തമാക്കി

Leave a Reply