സിനിമക്ക് വേണ്ടി പൊളിച്ച 35 കോടിയുടെ കാർ ഇവിടെയുണ്ട്.

ഇംഗ്ലീഷ് സിനിമകളിൽ പലതരം കാറുകൾ കൊണ്ടുള്ള ആക്ഷൻ രംഗങ്ങൾ കണ്ടു അതിശയിച്ചവരാണ് നമ്മളെല്ലാവരും. ഇതു കാണുമ്പോൾ സ്വഭാവികമായും നമ്മളിൽ പലർക്കും ഉണ്ടായിട്ടുള്ള സംശയമാണ് ഈ ഒർജിനലാണോ എന്ന്. കാരണം ഇത്രയും വിലകൂടിയ വണ്ടികൾ നിമിഷ നേരം കൊണ്ട് ഇല്ലാതാകുമോൾ നെഞ്ചിൽ നമ്മൾ പോലും അറിയാതെ ഒരു വിങ്ങൽ ഉണ്ടാകാറുണ്ട്.

ഇനി ഇതെല്ലാം ഗ്രാഫിക്സിൽ ഉണ്ടാക്കുന്നതാണോ എന്ന് സംശയമുള്ളവരുമുണ്ടാകും.എന്നാൽ ഈ കാറുകളുടെ സത്യാവസ്ഥ എന്താണ് എന്നാണ് ഇന്ന് പരിശോധിക്കുന്നത്. കഴിഞ്ഞ കൊല്ലത്തിൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന സിനമയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് കാറിൽ ഓടിച്ചു കയറുന്ന രംഗം അത് കണ്ടവരാരും മറക്കാനിടയില്ല. ദുബായിൽ വെച്ച് ചിത്രീകരിച്ച സിനിമ രംഗത്തിനായ് ഉപയോഗിച്ച കാറിനെ കുറിച്ചാണ് നമ്മൾ ഈ വിഡിയോയിലൂടെ പരിശോധിക്കുന്നത്.

ഈ സിനിമക്കായി lykan hypersport എന്ന കാറിന്റെ 10 മോഡലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ 8 എണ്ണവും ചിത്രീകരണവേളയിൽ തന്നെ പൂര്ണമായും തകർത്തു ബാക്കിയുള്ള 3 എണ്ണത്തിൽ ഒന്ന് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് നിർമിച്ച സ്റ്റുഡിയോയിലും. മറ്റൊന്ന് ദുബായിലെ w മോട്ടോർസ് എന്ന ഷോറൂമിലുമാണ്. സിനിമ എടുക്കുമ്പോൾ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഇതിനായി പല തരം ഗ്രാഫിക്‌സുകൾ ഉപയോഗിക്കുമെങ്കിലും ഇതിലുള്ള കാറുകൾ എല്ലാം തന്നെ ശെരിക്കുമുള്ളതാണ്.

കോടികൾ വിലമതിക്കുന്ന ഇത്തരം കാറുകൾ ഉപയോഗിച്ച് കൊണ്ടുള്ള സിനിമ ചിത്രീകരണത്തിനായി പൊളിക്കുന്നതും ശരിക്കുമുള്ളത് തന്നെയാണ്. പിന്നെ ഇതിൽ വരുന്ന ചിലവ് കുറക്കുന്നതിനായി ഈ കാറുകളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ പലതും മാറ്റിയിട്ടാണ് ചിത്രീകരണത്തിനായി ഉപയോഗിക്കുന്നത്. ഈ സിനിമയിൽ ഉപയോഗിച്ച കാറിനെ ചുവടെയുള്ള വിഡിയോയിൽ കാണാം. ഒപ്പം ഇതിന്റെ തന്നെ ഒർജിനൽ കാറിനേയും കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply