സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹനലോകം; ഓരോ വാഹനപ്രേമിയും കണ്ടിരിക്കേണ്ടത് തന്നെ

ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണങ്ങൾ നമുക്ക് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്ന് തന്നെയാണ്. എന്നാൽ യാത്രികനായ ഇദ്ദേഹം ഒരു വാഹനം പ്രേമികൂടെയാണ്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹനവിശേഷങ്ങൾ ആണ്. പ്രമുഖ ഓട്ടോ ജേർണലിസ്റ്റായ ബിജു N നായർ തയ്യാറാക്കിയ വിഡിയോ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ അദ്ദേഹം വാഹനങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു ഇന്ന് നമുക്ക് ഈ വീഡിയോയിൽ നിന്നും വ്യക്തമാകും.

കാരണം ഓരോ സന്തോഷ് ജോർജ് കുളങ്ങര ഓരോ വാഹനങ്ങളെയും പരിപാലിച്ചിരിക്കുന്നതു എല്ലാ വാഹന പ്രേമികളും മാതൃകയാക്കേണ്ട ഒന്ന് തന്നെയാണ്. ഇതിൽ ആദ്യം തന്നെ കണ്ണുടക്കുന്നത് ഗാരേജിൽ നിർത്തിയിട്ടിരിക്കുന്ന ടൊയോട്ട കോളിസ് കാണുമ്പോൾ ആണ്. 2000 മോഡലിൽ ഉള്ള ഈ വാഹനത്തിനെ അന്ന് ഷോറൂമിൽ നിന്നും ഇറക്കികൊണ്ട് വന്ന അതെ രീതിയിൽ തന്നെ കിടക്കുകയാണ്. ചിലപ്പോൾ കേരളത്തിലെ തന്നെ ഇത്രയും വൃത്തിയുള്ള കോളിസ് വേറെ ഉണ്ടാകില്ല എന്ന് പറയാം.

ഈ ഗാരേജിലെ മറ്റൊരു പ്രേത്യകതയാണ് ഹ്യുണ്ടായിയുടെ Terracan എന്ന SUV വാഹനമാണ്. ഇന്ത്യയിലെ തന്നെ അത്യ ലേക്ഷോറി SUV കളുടെ കൂട്ടത്തിൽ വരുന്ന ഈ വാഹനം അതികം ആളുകൾ കണ്ടിരിക്കാൻ വഴിയില്ലാതെ ഒരു വാഹനമാണ്. 2003 ൽ സ്വന്തമാക്കിയ ഈ വാഹനത്തിന്റെയും ഒരു കേടുപാടുകളും കൂടാതെ തന്നെ തന്റെ ഗാരേജിൽ സന്തോഷ് ജോർജ് സൂക്ഷിച്ചിട്ടുണ്ട്. ഇക്കാലയളവിൽ 3 ലക്ഷം കിലോമീറ്റെർ ദൂരം ഈ വാഹനം ഓടിയിട്ടുമുണ്ട്.

ഇവിടെ ഉള്ള വാഹനങ്ങളിൽ ഒട്ടുമിക്ക ആളുകളും കണ്ടിട്ടില്ലാത്ത ഒരു വാഹനമാണ് SsangYong എന്ന കമ്പനിയുടെ Rexton എന്ന SUV വാഹനം. വിപണിയിൽ പരാജയപ്പെട്ട ഈ വാഹനം സന്തോഷ് സ്വന്തമാക്കിയായതിന്റെ കാരണവും ഏറെ രസകരമാണ്. എവിടയുള്ള എല്ലാ വാഹനങ്ങളും SUV കാറുകളാണ്. സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹന വിശേഷങ്ങളും അദ്ദേഹത്തിന്റെ വാഹനങ്ങളും ചുവടെയുള്ള വിഡിയോയിൽ കാണാം.


വിഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനലോകത്തെ പുത്തൻ വിശേഷങ്ങളും വാർത്തകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply