ഈ കുഞ്ഞൻ മിറർ നിസ്സാരനല്ല. ഉപയോഗം അറിയാതെ പോകരുത്.

നമ്മുടെ നാട്ടിൽ നടക്കുന്ന വാഹന അപകടങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ അത് വളരെ വലുതായിരിക്കും. അപകടമുണ്ടാകാനുള്ള കാരണങ്ങളിൽ അതികമാളുകളും പഴിപറയാറുള്ളത് മോശം റോഡുകളെയാണ്. റോഡുകളുടെ പിഴവുകൾ അപകടങ്ങൾ ഉണ്ടക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതു തെറ്റിദ്ധാരണകൾ കൊണ്ടത് എന്നാണ് വാസ്‌തവം. ഏറ്റവും കൂടുതൽ അപകടം ഉണ്ടാകാനുള്ള സാധ്യത വാഹനം ഓവർ ടേക്ക് ചെയ്യുന്ന അവസരങ്ങളിലാണ്.

ഓവർ ടേക്ക് ചെയ്യുമ്പോൾ വാഹനം അപകടത്തിൽ പെടുന്നതിന്റെ പ്രധാന കാരണം പിന്നിൽ നിന്നും വരുന്ന വാഹനത്തെ കാണാതിരിക്കുന്നതിനാലാണ്. നമ്മുടെയെല്ലാം കാറുകളിൽ പിന്നിൽ നിന്നും വരുന്ന വാഹനത്തെ കാണാൻ റിയർ വ്യൂ മിറർ ഉണ്ടെങ്കിലും പിന്നിലുള്ള എല്ലാ വശത്തേയും കാഴ്ചകൾ അതിലൂടെ നമുക്ക് കാണാൻ കഴിയില്ല. ഈ വശത്തിനെ വാഹനത്തിന്റെ ബ്ലൈൻഡ് സ്പോട്ട് ( blind spot ) എന്നാണ് പറയുന്നത്.

നമ്മുടെ മുന്നിലൂടെ പോകുന്ന ഒരു വാഹനത്തെ നമ്മൾ ഓവർ ടേക്ക് ചെയ്യുമ്പോൾ മറ്റൊരു വാഹനം നമ്മെ ഓവർ ടേക്ക് ചെയ്യുന്നതിനായി നമ്മുടെ കാറിന്റെ വലതു വശത്തു എത്തിയാൽ നമുക്ക് ആ വാഹനത്തെ സൈഡ് മിററിൽ കാണില്ല. ഈ അവസരത്തിൽ മുന്നിലെ കാറിനെ ഓവർ ടേക്ക് ചെയ്യാനായി വലതു വശത്തേക്ക് കയറുമ്പോൾ പിന്നിലുള്ള വാഹനവുമായി അപകടത്തിൽ ആകും എന്നത് ഉറപ്പാണ്.

വിലകൂടിയ ലക്ഷോറി കാറുകളിൽ ഇതിനായി blind spot indicator എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിലൂടെ ഈ വശത്തു ഒരുവാഹനം ഉണ്ട് എന്ന് മനസിലാക്കാം. എന്നാൽ ഈ സംവിധാനം നമ്മുടെ സാധാരണ കാറുകളിൽ ഉണ്ടാവില്ല. ഇതിനുപകരമായി ഉപയോഗിക്കാവുന്ന വളരെ ഉപകാരപ്രദമായ ഒരു ഉപകരണമാണ് എല്ലാ അക്‌സെസറീസ് ഷോറൂമുകയിൽ നിന്നും വാങ്ങാൻ കഴിയുന്ന ബ്ലൈൻഡ് സ്പോട്ട് മിറർ എന്ന ഈ കുഞ്ഞൻ മിറർ.

ഇന്ന് ചില കാറുകയിലും ഇതു ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം എന്താണ് എന്ന് അറിയാതെ ഏതു ഉപയോഗിക്കാത്ത എല്ലാ സുഹൃത്തുക്കൾക്കും ഈ ഇൻഫർമേഷൻ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. വിശദമായി മനസ്സിലാക്കാൻ ചുവടെയുള്ള വീഡിയോ കാണാം.

ഈ വീഡിയോ ചെയ്ത സഹോദരന് ഒരു ബിഗ് സല്യൂട്ട്…

Posted by Sineesh Mattavana on Monday, August 3, 2020

ഈ ഇൻഫർമേഷൻ നിങ്ങൾക് ഉപകാരപ്രദമായ എന്ന് തോന്നുകയാണെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ മറ്റുള്ള സുഹൃത്തുകളിലേക്ക് കൂടെ എത്തിക്കു.

Leave a Reply