സോഫ്റ്റ് വെയറിൽ പിഴവ് വാഹന ഉടമകൾക്ക് ലഭിച്ചത് വൻ ലാഭം; സർക്കാരിന് ഉണ്ടായതു ഭീമമായ നഷ്ട്ടം

രാജ്യത്തെ സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് മാറുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ സേവനനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന സോഫ്റ്റ് വെയറാണ് ആണ് പരിവാഹൻ. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇതിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ പരിവാഹൻ വഴി ഭീമമായ നികുതി നഷ്ട്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. വാഹനങ്ങളുടെ ടാക്‌സ് ഈടാക്കുന്നത്തിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. സോഫ്ട്‍വെയറിൽ ഉണ്ടായ പിഴവ് അനുകുല്യമാണെന്ന് കരുതി നിരവധി ഉഭഭോക്താക്കൾ ഈ അവസരം മുതലാക്കുകയും ചെയ്‌തു.

ടൂറിസ്റ്റ് ബസ്, ട്രാവലർ വാനുകള്‍ തുടങ്ങി വന്‍തുക നികുതി ഈടാക്കിയിരുന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതിൽ ആണ് സോഫ്ട്‍വെയറിനു പിഴവ് ഉണ്ടായതു. 13,950 രൂപ നികുതി അടയ്ക്കേണ്ട മിനി വാനിന് വാര്‍ഷികരീതിയില്‍ 3720 രൂപയാണ് പിഴവ് മൂലം സോഫ്റ്റ് വെയറിൽ കാണിച്ചിരുന്നത്. ഇത് സർക്കാർ നൽകിയ ആനുകൂല്യമാണ് എന്ന് ജനങ്ങളും ധരിച്ചു. ആറു മാസത്തോളം അനർഹമായ ആനുകൂല്യം പിഴവ് മൂലം ലഭിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.

നഷ്ട്ടത്തിന്റെ കൃത്യമായ കണക്ക് അറിയണമെങ്കിൽ എന്ന് മുതലാണ് സോഫ്റ്റ് വെയറിൽ തകരാർ സംഭവിച്ചത് എന്ന കൃത്യമായ തീയതി ലഭിക്കണം, എന്നാൽ ഇത്രത്തോളം കാലം സോഫ്റ്റ് വെയറിൽ ഉണ്ടായ പിഴവ് കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല എന്നതു മറ്റൊരു വസ്‌തുതയാണ്‌. നികുതിതുകയുടെ വ്യത്യാസം ശ്രേദ്ധയിൽ പെട്ട വാഹന ഉടമകളാണ് വിവരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ അറിയിച്ചത്. നിലവിൽ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കീഴിലാണ് പരിവാഹൻ പ്രവർത്തിക്കുന്നത്. എന്നാൽ പരിവാഹനിലെ പിഴവ് മൂലം നഷ്ട്ടം വന്നിരിക്കുന്നത് കൂടുതലും സംസ്ഥാനത്തിനാണ്.

Leave a Reply