ചൈനീസ് കമ്പനികളുടെ ചങ്കിടിപ്പ് കൂട്ടികൊണ്ട് ടാറ്റ സഫാരിയുടെ ബുക്കിംഗ് കുതിക്കുന്നു.

ടാറ്റ അവരുടെ ഐക്കണിക് മോഡലായ സഫാരിയുടെ പുത്തൻ പതിപ്പിനെ അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു. ഫെബ്രുവരിയുടെ അവസാനവാരം അവതരിപ്പിച വാഹനത്തിന് ബുക്കിംഗ് ആരംഭിച്ച ഒരു മാസത്തിനകം തന്നെ 5,000-ല്‍ അധികം ബുക്കിങ്ങുകൾ ആണ് ലഭിച്ചത്. രണ്ടു മാസമാണ് വാഹനം ലഭിക്കുന്നതിനുള്ള കാത്തിരിപ്പു സമയം. തുടക്കം മുതൽ തന്നെ വാഹനത്തിന് വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ടാറ്റയുടെ ഹാരിയർ ആള്‍ട്രോസ് തുടങ്ങിയ വാഹനങ്ങൾ നിർമിച്ച പൂനയിലുള്ള ടാറ്റയുടെ പിംപ്രി പ്ലാന്റിലാണ് സഫാരിയും നിര്‍മ്മിക്കുന്നത്. 14.69 ലക്ഷം രൂപ പ്രാരംഭവിലയുള്ള വാഹനം വിപണിയിൽ പ്രധാനമായും നേരിടുന്നത് MG യുടെ സെവെൻസീറ്റർ വാഹനമായ ഹെക്ടർ പ്ലസ്, ഹ്യൂണ്ടായിൽ നിന്നും വരാനിരിക്കുന്ന ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പുമായിരിക്കും.


9 വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിനു 6 സീറ്റർ, 7 സീറ്റർ ഓപ്ഷനുകൾ ഉണ്ടാകും. വിപണിയിലെ എതിരാളികളോടു മത്സരിക്കുന്നതിന് നിരവധി ആകർഷകമായ ഫീച്ചറുകൾ സഫാരിയിൽ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ വിശാലവും ഈ വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ചതുമായ പനോരമിക് സൺ റൂഫ്, 8.8 ഇഞ്ച് വലുപ്പമുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ തുടങ്ങിയവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങൾ ആണ്.


ബേസ് മോഡൽ മുതൽക്ക് തന്നെ ലേക്ഷോറി സൗകര്യങ്ങൾ സഫാരിയിൽ ടാറ്റ നൽകിയിട്ടുണ്ട്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിക്ക് കരുത്തു പകരുന്നത് . ഇത് 168 bhp പവറും 350 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ടാറ്റയുടെ എല്ലാ വാഹനങ്ങളെയും പോലെ സുരക്ഷയുടെ കാര്യത്തിലും സഫാരി ഒരു പിഴവും വരുത്തിയിട്ടില്ല . സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫക്ഷണൽ സെറ്റിങ്‌സുകളോടുകൂടിയ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply